തിരുവനന്തപുരം: കെ.പി.സി.സി അദ്ധ്യക്ഷനാകുമെന്ന വാർത്തകൾ നിഷേധിച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. കെ.പി.സി.സി അദ്ധ്യക്ഷ സ്ഥാനത്തെ കുറിച്ച് എ.ഐ.സിസിയാണ് തീരുമാനം എടുക്കേണ്ടതെന്നും മറിച്ചുള്ള വാർത്തകൾ തെറ്റാണെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. മാധ്യമങ്ങളിൽ വരുന്ന വാർത്തയ്ക്ക് എന്ത് അടിസ്ഥാനമാണെന്നും അദ്ദേഹം ചോദിച്ചു.
പ്രതിപക്ഷനേതാവ് വി ഡി സതീശൻ തിരുവനന്തപുരത്തെ വീട്ടിലെത്തി സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഉമ്മൻചാണ്ടി എല്ലാവരുടെയും സഹകരണത്തോടെ യുഡിഎഫ് മുന്നോട്ട് പോകുമെന്ന് അദ്ദേഹം പറഞ്ഞു. പരാജയത്തിന്റെ കാര്യങ്ങൾ പരിശോധിച്ച്, തിരുത്തി മുന്നോട്ട് പോകണം. വി ഡി സതീശന് എല്ലാവിധ പിന്തുണയും നല്‍കുമെന്ന് ഉമ്മൻചാണ്ടി കൂട്ടിച്ചേര്‍ത്തു.