abdul-nasir-maudany

ഗുജറാത്തിലെ മുൻ മന്ത്രിയും ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുമായ പ്രഭുൽ ഖോഡ പട്ടേലിനെ ഉടൻ പദവിയിൽ നിന്നും നീക്കം ചെയ്യേണ്ടതുണ്ടെന്ന് പീപ്പിൾസ് ഡെമോക്രാറ്റിക്ക് പാർട്ടി നേതാവായ അബ്‌ദുൾ നാസർ മദനി. 'വർഗീയതിമിരം ബാധിച്ച' പ്രഫുൽ പട്ടേലിനെ അഡ്മിനിസ്ട്രേറ്റർ പദവിയിൽ നിന്നും നീക്കം ചെയ്യുന്നതിനായി കേരളത്തിലേതുൾപ്പടെ ഇന്ത്യയിലെ മുഴുവൻ മതേതര ശക്തികളും അടിയന്തിരമായി ഇടപെടൽ നടത്തണമെന്നാണ് അദ്ദേഹം തന്റെ സോഷ്യൽ മീഡിയാ പേജിലൂടെ പറയുന്നത്.

കുറിപ്പ് ചുവടെ:

'ലക്ഷദ്വീപിന്റെ സാംസ്കാരികതനിമയും ജനജീവിതവും ഭക്ഷ്യസുരക്ഷയും ആരോഗ്യവുമെല്ലാം തകർത്തു തരിപ്പണമാക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ ശക്തമായി പ്രതിഷേധിക്കുന്നു.
വർഗീയതിമിരം ബാധിച്ച ഗുജറാത്ത് മുൻ ആഭ്യന്തര മന്ത്രി പ്രഫുൽ പട്ടേലിനെ ദ്വീപ് അഡ്മിനിസ്ട്രേറ്റർ സ്ഥാനത്തു നിന്ന് ഉടൻ മാറ്റി ലക്ഷദ്വീപ് ജനതയെ രക്ഷിക്കാൻ കേരളത്തിലേ തുൾപ്പടെ ഇന്ത്യയിലെ മുഴുവൻ മതേതര ശക്തികളും അടിയന്തിര ഇടപെടൽ നടത്തണം!'

content details: abdhul nasir maudany against bjp affiliated lakshadweep administrator prabhul khoda patel.