sappan-wood

മലയാളികള്‍ക്ക് സുപരിചിതമായ ദാഹശമിനിയാണ് പതിമുഖം. മൂത്ര സംബന്ധമായ രോഗങ്ങള്‍ക്കുള്ള പരിഹാരമാണിത്. വേനൽക്കാലത്തു വിയർപ്പിലൂടെയുള്ള ധാതുനഷ്ടം അകറ്റുന്നതിനും ജലജന്യ രോഗങ്ങളെ തടയുന്നതിനും പതിമുഖം സഹായിക്കുന്നു. ആന്റിഓക്‌സിഡന്റുകൾ അടങ്ങിയ പതിമുഖം ശരീരത്തിന്റെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു.

മികച്ച ഉറക്കത്തിന് സഹായിക്കുന്ന ഘടകങ്ങള്‍ ഇതില്‍ ധാരാളമുണ്ട്. വേനല്‍ക്കാലത്ത് പതിമുഖ വെള്ളം കുടിക്കുന്നത് ശരീരം തണുപ്പിയ്ക്കാനും വയറിന്റെ അസ്വസ്ഥതകള്‍ ഒഴിവാക്കാനും സഹായിക്കും. കോളറ, ടൈഫോയ്ഡ് പോലുള്ള രോഗങ്ങളെ അകറ്റാനും പതിമുഖം ഫലപ്രദമാണ്.

ഹൃദയാഘാതം, സ്‌ട്രോക്ക് എന്നിവ തടയാന്‍ സഹായിക്കുന്ന ഗുണവും ഇതിനുണ്ട്. ശരീരത്തിലെ രക്തപ്രവാഹം മികച്ചതാക്കാൻ സഹായിക്കുന്നു. പതിമുഖ വെള്ളം കുടിക്കുന്നത് കിഡ്‌നിയുടെ ആരോഗ്യത്തിനും കിഡ്‌നി സ്റ്റോണ്‍ തടയാനും സഹായകം. ഇൻസോംനിയ, വിഷാദം സ്‌ട്രെസ് പോലുള്ള അവസ്ഥകളെ പ്രതിരോധിക്കാനും ഉത്തമം.