തിരുവനന്തപുരം: രാജ്യത്തെ മുഴുവൻ പൗരന്മാർക്കും ഡിസംബറോടെ കൊവിഡ് പ്രതിരോധ വാക്‌സിൻ നൽകുമെന്ന് കേന്ദ്ര മന്ത്രി ഗജേന്ദ്ര സിംഗ് ശെഖാവത്ത്. വാക്‌സിനേഷനുമായി ബന്ധപ്പെട്ട കാര്യങ്ങളെ പ്രതിപക്ഷം രാഷ്ട്രീയവത്കരിക്കാൻ ശ്രമിക്കുകയാണെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം വാക്‌സിൻ ഉത്പാദനം വർദ്ധിപ്പിക്കുന്നതിന് പരിശ്രമിക്കുകയാണെന്നും വ്യക്തമാക്കി.
ചരിത്രത്തിൽ ആദ്യമായാണ് ലോകത്തിലെ മറ്റ് രാജ്യങ്ങളോടൊപ്പം ഇന്ത്യ സ്വന്തമായി വാക്‌സിനുകൾ വികസിപ്പിക്കുന്നത്. ഇന്ത്യയുടെ സ്വന്തം പരിശ്രമത്തിന്‍റെ ഫലമായാണ് ഇത് നടന്നത്. നേരത്തെ, ഏതെങ്കിലും വാക്‌സിനുകൾ ഇന്ത്യയിൽ എത്താൻ വർഷങ്ങളെടുത്തിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷം നിക്ഷിപ്‌ത രാഷ്ട്രീയ താത്പര്യങ്ങളോടെ പ്രവർത്തിക്കുകയും രാജ്യത്തിന്‍റെ പ്രതിച്ഛായ കളങ്കപ്പെടുത്തുകയും ചെയ്‌തു. എന്നാൽ ഇപ്പോൾ അതേ വ്യക്തികൾ വാക്‌സിൻ ലഭിക്കാൻ ക്യൂവിലാണെന്നും ശെഖാവത്ത് പരിഹസിച്ചു.