covid

​​​​​ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം കൂടുന്നു. 24 മണിക്കൂറിനിടെ 4,454 പേരാണ് മരിച്ചത്. ഒരു ദിവസത്തിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 2,22,315 പേര്‍ക്കാണ്. 3,02,544 പേര്‍ ഈ സമയത്തിനിടെ രോഗമുക്തി നേടി.

ഇന്ത്യയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,67,52,447ആയി. ഇതില്‍ 2,37,28,011 പേര്‍ രോഗമുക്തി നേടി. വൈറസ് ബാധ മൂലം മരിച്ചത് 3,03,720 പേരാണ്. നിലവില്‍ 27,20,716പേരാണ് ചികിത്സയിലുള്ളത്.

ഇന്നലെ വൈകുന്നേരം വരെയുള്ള കണക്ക് അനുസരിച്ച് 19,60,51,962 പേര്‍ വാക്‌സിന്‍ സ്വീകരിച്ചതായാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നത്. അതേസമയം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുമ്പോഴും മരണനിരക്ക് കൂടുന്നത് കേന്ദ്രസർക്കാരിനെ ആശങ്കയിലാക്കിയിരിക്കുകയാണ്.

കഴിഞ്ഞ 26 ദിവസത്തിനിടെ മാത്രം രാജ്യത്ത് ഒരു ലക്ഷം പേരാണ് മരിച്ചത്. പല സംസ്ഥാനങ്ങളിലും കൂട്ട സംസ്‌കാരങ്ങൾ നടക്കുന്ന ദൃശ്യങ്ങൾ പുറത്തുവരുന്നുണ്ട്. ഇതിനിടെ കേന്ദ്രസർക്കാർ ശരിയായ മരണനിരക്കല്ല പുറത്തുവിടുന്നതെന്ന ആക്ഷേപവും ശക്തമാണ്.