1.സ്‌കൂളിലെ തറയിൽ ഇരുന്ന് പഠിക്കുന്നതൊന്നും എനിക്ക് പ്രശ്നമല്ല, എനിക്ക് വേണ്ടത് വിദ്യാഭ്യാസമാണ്, ആരുടെ വാക്കുകളാണിത്?
2. ക്രൗ്ച്ചിംഗ് ടൈഗർ ആൻഡ് സേക്രഡ് കൗസ് എന്ന പുസ്തകം ആരുടേതാണ്?
3. 2013ലെ വൈദ്യശാസ്ത്രനോബലിന് അർഹമായത് എന്തിന്റെ കണ്ടുപിടിത്തത്തിനാണ്?
4. എൻഡോസൾഫാന്റെ പ്രധാനഘടകം ഏത്?
5. ഏറ്റവും പൊക്കം കൂടിയ സപുഷ്പിയായ സസ്യം ഏത്?
6. എം.എസ് സ്വാമിനാഥൻ വികസിപ്പിച്ച ഗോതമ്പിനം ഏത്?
7.ബി.ടി വഴുതനയിലെ ബി.ടിയുടെ പൂർണരൂപം?
8. ബഹിരാകാശ നിലയത്തിലേക്ക് ചരക്കുകൾ എത്തിക്കാൻ വേണ്ടി അമേരിക്ക വിക്ഷേപിച്ച് വിജയിച്ച മനുഷ്യനില്ലാത്ത പേടകം?
9. അറേബ്യ ടെറ എന്ന ഗർത്തം എവിടെ കാണപ്പെടുന്നു?
10. ഇന്ത്യയുടെ വിദേശനയത്തിന് വ്യക്തമായ രൂപരേഖ തയ്യാറാക്കിയത് ആരാണ്?
11. താജ്മഹൽ സ്ഥിതിചെയ്യുന്നത് ഏത് നദിയുടെ തീരത്താണ്?
12. അഷ്ട്രപ്രധാൻ എന്നറിയപ്പെടുന്നത് ആരുടെ മന്ത്രിസഭയായിരുന്നു?
13. ഇന്ത്യൻ ഭരണഘടനയിൽ വ്യവസ്ഥചെയ്തിട്ടുള്ള റിട്ടുകളുടെ എണ്ണം?
14. ഇന്ത്യയുടെ കേന്ദ്രബാങ്കായ റിസർവ് ബാങ്ക് ഒഫ് ഇന്ത്യയുടെ ആസ്ഥാനം?
15. കേരളത്തിന്റെ വനിതാ കമ്മീഷന്റെ പ്രഥമ ചെയർപേഴ്സൺ ആരായിരുന്നു?
16. മനുഷ്യാവകാശ സങ്കല്പത്തിന് ഉത്തേജനം നൽകിയ സംഘടന ഏത്?
17. കുടികിടപ്പുകാർക്ക് പത്ത് സെന്റ് വരെ സ്ഥലത്തിന്റെ ഉടമസ്ഥാവകാശം പതിച്ചുകൊടുക്കാൻ ലക്ഷ്യമിട്ട ഭൂപരിഷ്ക്കരണ നിയമം നിലവിൽ വന്ന വർഷം ഏത്?
18. കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം?
19. സമുദ്രനിരപ്പിൽ നിന്ന് താഴ്ന്ന ഈ പ്രദേശം കേരളത്തിലാണ് സ്ഥിതിചെയ്യുന്നത്, ഏതാണ് ഈ പ്രദേശം?
20. കശുഅണ്ടി വ്യവസായത്തന് പ്രസിദ്ധമായ ജില്ല ഏത്?
21. നെഹ്റു ട്രോഫി വള്ളംകളി നടക്കുന്ന കായൽ ഏതാണ്?
22. റൂർക്കേല ഇരുമ്പുരുക്ക് നിർമ്മാണശാല സ്ഥിതിചെയ്യുന്ന സംസ്ഥാനം ഏത്?
23. ഇന്ത്യയുടെ ഏറ്റവും കിഴക്കേ അറ്റത്തുള്ള സംസ്ഥാനം ഏത്?
24. ഹിരാക്കുഡ് നദീതട പദ്ധതിയുമായി ബന്ധപ്പെട്ട നദി ഏതാണ്?
25. ഇന്ത്യയിലൂടെ കടന്നുപോകുന്ന പ്രധാനഅക്ഷാംശരേഖ ഏതാണ്?
26. ഇന്ത്യയിൽ ഏറ്രവും കൂടുതൽ മേജർ തുറമുഖങ്ങൾ ഉള്ള സംസ്ഥാനം ഏത്?
27. ഗാന്ധി - ഇർവിൻ സന്ധി ഒപ്പുവയ്ക്കപ്പെട്ട വർഷം ഏത്?
28. ഏത് സത്യാഗ്രഹവുമായി ബന്ധപ്പെട്ടാണ് മന്നത്ത് പത്മനാഭന്റെ നേതൃത്വത്തിൽ സവർണജാഥ സംഘടിക്കപ്പെട്ടത്?
29. ഇന്ത്യൻ ബഹിരാകാശ പദ്ധതിയുടെ പിതാവായി കരുതുന്നത് ആരെയാണ്?
30. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ലക്ഷ്യം പൂർണസ്വരാജ് എന്ന് പ്രഖ്യാപിച്ച 1929 ലെ സമ്മേളനം നടന്നസ്ഥലം ഏത്?
31. സ്വതന്ത്രഭാരതസർക്കാർ ആദ്യമായി നിയമിച്ച ഉന്നതവിദ്യാഭ്യാസ കമ്മിഷന്റെ അദ്ധ്യക്ഷൻ ആരായിരുന്നു?
32. ചന്ത്രക്കാരൻ ഏത് കൃതിയിലെ കഥാപാത്രമാണ്?
33. 2012 ലെ കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ നോവൽ?
34. കേരളപാണിനി ആരുടെ തൂലികാനാമമാണ്?
35. 2012ലെ എഴുത്തച്ഛൻ പുരസ്കാരം നേടിയത്?
36. കൂടംകുളം ആണവനിലയം ഏത് സംസ്ഥാനത്താണ് സ്ഥിതിചെയ്യുന്നത്?
37. ഇന്ത്യയിലെ ജനങ്ങൾക്ക് തൊഴിൽലഭ്യത ഉറപ്പുവരുത്തുന്നതിനായി നടപ്പിലാക്കിയ പദ്ധതി ഏത്?
38. ഈജിപ്റ്റിലെ മുസ്ലീം ബ്രദർഹുഡ് നേതാവിനെ നീക്കി താത്ക്കാലിക പ്രസിഡന്റായ സുപ്രീംകോടതി ജഡ്ജി?
39. പ്രമുഖ രാഷ്ട്രീയനേതാക്കളുടെ ഇ - മെയിൽ ചോർത്തിയ അമേരിക്കൻ ചാരൻ?
40. കമ്പ്യൂട്ടർ ഓപ്പറേറ്റിംഗ് സിസ്റ്റം അല്ലാത്തത് ഏത്?
41. 2014 ലെ ദേശീയ ഗെയിംസ് നടത്തപ്പെടുന്നത് എവിടെവച്ച്?
42. ജനറേറ്ററിൽ നടക്കുന്ന ഊർജ പരിവർത്തനം?
43. കേരളത്തിൽ ഏറ്റവും കൂടുതൽ ദേശീയോദ്യാനങ്ങൾ സ്ഥിതിചെയ്യുന്ന ജില്ല?
44. എലിപ്പനിയ്ക്ക് കാരണമായ സൂക്ഷ്മജീവി?
45. ദേശീയ കർഷകദിനം ഡിസം. 23ന് ആചരിക്കുന്നു. ആരുടെ ജന്മദിനമാണ് ഇത്?
46. ബ്രഹ്മപുരം താപവൈദ്യുതനിലയത്തിൽ ഉപയോഗിക്കുന്ന ഇന്ധനം ഏത്?
47. Bt വഴുതനങ്ങയിലെ Btയുടെ പൂർണരൂപം?
48. ഇന്ത്യയുടെ ബഹിരാകാശ ഗവേഷണപദ്ധതിയുടെ പിതാവ്?
49. സൂര്യപ്രകാശം ഏഴ് വർണ്ണങ്ങളായി മാറുന്ന പ്രതിഭാസം?
50. ആഗോളതപനത്തിന് കാരണമായ പ്രധാനവാതകം?
ഉത്തരങ്ങൾ
(1) മലാലാ യൂസഫ് സായ്
(2) അരുൺകുമാർ
(3) കോശങ്ങളിലെ കാർഗോ സംവിധാനം
(4) ഓർഗാനോ ക്ലോറൈഡ്
(5) യൂക്കാലിപ്റ്റസ്
(6) സർബതി സൊണോറ
(7) ബെയ്സിലസ് ത്യുറിൻ ജിയൻസിസ്
(8) സൈഗ്നസ്
(9) ചൊവ്വയിൽ
(10) ജവഹർലാൽ നെഹ്റു
(11) യമുന
(12) ശിവജി
(13) 5
(14) മുംബയ്
(15) ബി. സുഗതകുമാരി
(16) ഐക്യരാഷ്ട്രസംഘടന
(17)1970
(18) തൃശൂർ
(19) കുട്ടനാട്
(20) കൊല്ലം
(21) പുന്നമടകായൽ
(22) ഒറീസ
(23) അരുണാചൽ പ്രദേശ്
(24) മഹാനദി
(25) ഉത്തരായനരേഖ
(26) തമിഴ്നാട്
(27) 1931
(28) വൈക്കം സത്യാഗ്രഹം
(29) വിക്രം സാരാഭായ്
(30) ലാഹോർ
(31) ഡോ.എസ്. രാധാകൃഷ്ണൻ
(32) ധർമ്മരാജ്
(33) അന്ധകാരനഴി
(34) എ.ആർ. രാജരാജവർമ്മ
(35) ആറ്റൂർ രവിവർമ്മ
(36) തമിഴ്നാട്
(37) മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി
(38) ആദ്ലി മൺസൂർ
(39) എഡ്വേഡ് സ്നോഡൻ
(40) വിഷ്വൽ ബേസിക്
(41) കേരളം
(42) യാന്ത്രികോർജ്ജം - വൈദ്യുതോർജ്ജം
(43) ഇടുക്കി
(44) ബാക്ടീരിയ
(45) ചൗധരി ചരൺസിംഗ്
(46)ഡീസൽ
(47) ബാസില്ലസ് തുറിഞ്ചിയൻസിസ്
(48) ഡോ. വിക്രം സാരാഭായ്
(49) പ്രകീർണ്ണനം
(50) കാർബൺ ഡൈ ഓക്സൈഡ്