ashraf

​​​​​തിരുവനന്തപുരം: പതിനഞ്ചാം നിയമസഭയില്‍ മൂന്ന് സാമാജികര്‍ സത്യപ്രതിജ്ഞയിലും വ്യത്യസ്‌തത പുലര്‍ത്തി. മഞ്ചേശ്വരം എം എല്‍ എ, എ കെ എം അഷ്‌റഫ് സത്യപ്രതിജ്ഞ ചെയ്‌തത് കന്നഡയിലാണ്. ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനെ തോൽപ്പിച്ചാണ് അഷ്‌റഫ് സഭയിലെത്തിയത്. അതിർത്തി മണ്ഡലമായ മഞ്ചേശ്വരത്ത് അധികവും കന്നട സംസാരിക്കുന്നവരും അറിയുന്നവരുമാണ്.

മുവാറ്റുപുഴ എം എല്‍ എ മാത്യു കുഴല്‍നാടനും പാലാ എം എൽ എ മാണി സി കാപ്പനും ഇംഗ്ലീഷിലാണ് സത്യപ്രതിജ്ഞ ചെയ്‌തത്. അക്ഷരമാല ക്രമത്തിലാണ് അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്‌ത് അധികാരം ഏറ്റെടുക്കുന്നത്. സഭയിലെ 53 അംഗങ്ങള്‍ പുതുമുഖങ്ങളാണ്.

വടകയിൽ നിന്ന് വിജയിച്ചെത്തിയ കെ കെ രമ സാരിയിൽ ടി പി ചന്ദ്രശേഖരന്‍റെ ചിത്രം ആലേഖനം ചെയ്‌താണ് സഭയിലെത്തിയ. പതിനാലാം നിയമസഭയിലെ പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തലയ്‌ക്ക് പ്രതിപക്ഷ ബെഞ്ചിലെ രണ്ടാംനിരയിലാണ് സ്ഥാനം.