അശ്വതി: കർമ്മരംഗത്ത് ഉയർച്ച അനുഭവപ്പെടും. അംഗീകാരങ്ങൾ ലഭിക്കും. ധനപരമായി നേട്ടങ്ങൾ ഉണ്ടാകും. ആരോഗ്യസ്ഥിതി മെച്ചപ്പെടും. എല്ലാ കാര്യത്തിലും ഉത്സാഹവും സാമർത്ഥ്യവും ഉണ്ടാകും. വിദ്യാർത്ഥികൾ പഠനകാര്യത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടതാണ്. ബുധനാഴ്ച ദിവസം ഉത്തമം.
ഭരണി: സഹോദരസ്ഥാനീയരിൽ നിന്നും സഹായം ലഭിക്കും. തൊഴിലവസരങ്ങൾ ലഭിക്കും. വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസത്തിന് അവസരം ലഭിക്കും. പലവിധ സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. ചൊവ്വാഴ്ച ദിവസം അനുകൂലം.
കാർത്തിക: സാമ്പത്തികനേട്ടം ഉണ്ടാകും. ശാരീരിക അസ്വാസ്ഥ്യങ്ങൾ അനുഭവപ്പെടും. ഗൃഹത്തിൽ ബന്ധുസമാഗമം പ്രതീക്ഷിക്കാം. ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. ഏതുകാര്യവും വിമർശനബുദ്ധിയാൽ വീക്ഷിക്കും. സന്താനങ്ങളുടെ ആരോഗ്യകാര്യങ്ങൾക്ക് പണം ചെലവഴിക്കും. ഞായറാഴ്ച ദിവസം അനുകൂലം.
രോഹിണി: പിതൃഗുണം പ്രതീക്ഷിക്കാം. വിവാഹകാര്യത്തിൽ അനുകൂല തീരുമാനം എടുക്കും. ആരോഗ്യപരമായി നല്ലകാലമല്ല. സഹോദരസ്ഥാനീയരിൽ നിന്നും സഹായം ലഭിക്കും. ഈശ്വരാധീനം ഉള്ളതിനാൽ എല്ലാ ആപത്തുകളിൽ നിന്നും രക്ഷപ്പെടും. ശനിയാഴ്ച ദിവസം അനുകൂലം.
മകയീരം: കർമ്മസംബന്ധമായി യാത്രകൾ ആവശ്യമായി വരും. സാമ്പത്തിക നേട്ടം ഉണ്ടാകും. ഉപരിപഠനത്തിനു ശ്രമിക്കുന്നവർക്ക് അനുകൂലസമയം. ഭൂമി വാങ്ങാൻ ആലോചിക്കുന്നവർക്ക് അനുകൂല വാരം. ഞായറാഴ്ച ദിവസം അനുകൂലം.
തിരുവാതിര: ദാമ്പത്യഗുണം പ്രതീക്ഷിക്കാം, മാതൃഗുണം ലഭിക്കും. കർമ്മ രംഗത്ത് നേട്ടങ്ങൾ ഉണ്ടാകും. വിവാഹാലോചനകൾക്ക് സാദ്ധ്യത. സാഹസിക പ്രവർത്തനത്തിൽ ഏർപ്പെടും. പരീക്ഷാദികളിൽ വിജയ സാദ്ധ്യതയുണ്ട്. ഞായറാഴ്ച ദിവസം അനുകൂലം.
പുണർതം: സാമ്പത്തികരംഗത്ത് പുരോഗതി ഉണ്ടാകും. പിതൃഗുണവും ഭാഗ്യപുഷ്ടിയും അനുഭവപ്പെടും. നൂതന ഗൃഹലാഭത്തിനു സാദ്ധ്യത. സന്താനങ്ങൾ മുഖേന മനഃക്ലേശത്തിനു സാദ്ധ്യത. ബന്ധുജനങ്ങളുമായി അഭിപ്രായവ്യത്യാസം ഉണ്ടാകും. ബുധനാഴ്ച ദിവസം ഉത്തമം.
പൂയം:ഗൃഹത്തിൽ മംഗളകർമ്മങ്ങൾനടക്കും. നൂതന വസ്ത്രാഭരണാദികൾലഭിക്കും. ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. കർമ്മരംഗത്ത് നേട്ടങ്ങൾ ഉണ്ടാകും. സാമ്പത്തികമായി അനുകൂലവാരം. ഞായറാഴ്ച ദിവസം അനുകൂലം.
ആയില്യം: മത്സരപരീക്ഷകളിൽ വിജയിക്കും. സന്താനങ്ങളാൽ മനഃസന്തോഷം ലഭിക്കും. കർമ്മപുഷ്ടി ഉണ്ടാകും. വരവിൽ കവിഞ്ഞ് ചെലവ് വർദ്ധിക്കും. വിവാഹകാര്യത്തിൽ തീരുമാനം എടുക്കും. വെള്ളിയാഴ്ച ദിവസം അനുകൂലം.
മകം: മംഗളകാര്യങ്ങളിൽ പങ്കെടുക്കും. മത്സരപരീക്ഷകളിൽ വിജയിക്കും. മനസിന് സന്തോഷവും സമാധാനവും ലഭിക്കും. സന്താനങ്ങളാൽ മനഃസന്തോഷം വർദ്ധിക്കും. പിതാവിൽ നിന്നും സഹായസഹകരണങ്ങൾ ലഭിക്കും. ഞായറാഴ്ച ദിവസം അനുകൂലം.
പൂരം: ആഘോഷവേളകളിൽ പങ്കെടുക്കും. ശാരീരിക അസ്വാസ്ഥ്യങ്ങൾ അനുഭവപ്പെടും. തമ്മിൽ അകന്നു നിന്നിരുന്ന ദമ്പതികൾ യോജിക്കും. ഗൃഹനവീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെടും. പുണ്യസ്ഥലങ്ങൾ സന്ദർശിക്കാനിട വരും. ആരോഗ്യപരമായി ശ്രദ്ധിക്കണം. ചൊവ്വാഴ്ച ദിവസം അനുകൂലം.
ഉത്രം: മനഃസന്തോഷം ഉണ്ടാകും. സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. സഹോദരാദി ഗുണം ഉണ്ടാകും. തമ്മിൽ അകന്നു നിന്നിരുന്ന ദമ്പതികൾ യോജിക്കും. ഭൂമി സംബന്ധമായി അഭിപ്രായ വ്യത്യാസമുണ്ടാകും. വെള്ളിയാഴ്ച ദിവസം അനുകൂലം.
അത്തം: മാതൃഗുണം ലഭിക്കും. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് പ്രശസ്തി വർദ്ധിക്കും. ദാമ്പത്യ ജീവിതം സന്തോഷ പ്രദമായിരിക്കും. വിശേഷ വസ്ത്രാഭരണാദികൾ ലഭിക്കും. സന്താനങ്ങളുടെ വിവാഹക്കാര്യത്തിൽ അനുകൂല തീരുമാനം. വാഹനലാഭം ഉണ്ടാകും. ഞായറാഴ്ച ദിവസം അനുകൂലം.
ചിത്തിര: പലവിധത്തിൽ സാമ്പത്തിക നേട്ടം ഉണ്ടാകും. ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകും. സഹോദരങ്ങളുമായി അഭിപ്രായ വ്യത്യാസത്തിന് സാദ്ധ്യത. ഉന്നത കുടുംബത്തിൽ നിന്നും വിവാഹാലോചനകൾ വന്നെത്തും. മാതൃഗുണം ലഭിക്കും. ബുധനാഴ്ച ദിവസം ഉത്തമം.
ചോതി: സന്താന ഗുണം ലഭിക്കും, ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. ബിസിനസ് രംഗത്ത് ധാരാളം മത്സരങ്ങൾ നേരിടും. സർക്കാർ ജീവനക്കാർക്ക് തടസങ്ങൾ നേരിടും. വിദ്യാർത്ഥികൾ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കും. വെള്ളിയാഴ്ച ദിവസം അനുകൂലം.
വിശാഖം: ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കേണ്ടി വരും. ഗൃഹനിർമ്മാണത്തിന് ചെലവുകൾ വർദ്ധിക്കും. ഏഴരശനികാലമായതിനാൽ സാമ്പത്തിക ഇടപാടുകൾ സൂക്ഷിച്ചു കൈകാര്യം ചെയ്യണം. ചെലവുകൾ വർദ്ധിക്കും. വെള്ളിയാഴ്ച ദിവസം അനുകൂലം.
അനിഴം: സന്താനങ്ങളാൽ മനഃസന്തോഷം ഉണ്ടാകും. പിതൃഗുണം ലഭിക്കും. സാഹിത്യ രംഗത്തുള്ളവർക്ക് പ്രശസ്തി ലഭിക്കും. ഗൃഹത്തിൽ മംഗളകർമ്മങ്ങൾ നടക്കും. സാമ്പത്തിക ഇടപാടിൽ സൂക്ഷിക്കുക. ഞായറാഴ്ച ദിവസം അനുകൂലം.
കേട്ട: സഹോദരങ്ങൾ തമ്മിൽ യോജിപ്പിലെത്തും. പല വിധത്തിലുള്ള ചിന്തകൾ മനസിനെ അലട്ടും, അപകീർത്തി ഉണ്ടാകും. ജോലിയിൽ തടസങ്ങൾ ഉണ്ടാകും. ധനലാഭം പ്രതീക്ഷിക്കാം. ഞായറാഴ്ച ദിവസം അനുകൂലം.
മൂലം: സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. കർമ്മരംഗത്ത് അഭിവൃദ്ധി ഉണ്ടാകും. ഏഴരശനികാലമായതിനാൽ അപകീർത്തി ഉണ്ടാകും. സന്താനങ്ങളാൽ മനോവിഷമം ഉണ്ടാകും. സർക്കാർ ആനുകൂലങ്ങൾ ലഭിക്കും. വെള്ളിയാഴ്ച ദിവസം അനുകൂലം.
പൂരാടം: പിതൃഗുണം പ്രതീക്ഷിക്കാം. ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും. ഗൃഹത്തിൽ മംഗള കർമ്മങ്ങൾ നടക്കും. വ്യാപാരികൾക്ക് സാമ്പത്തിക നേട്ടം ഉണ്ടാകും.കലാരംഗത്ത് പ്രശസ്തി വർദ്ധിക്കും. അവിവാഹിതരുടെ വിവാഹ കാര്യങ്ങൾക്കു അനുകൂല തീരുമാനം. ബുധനാഴ്ച ദിവസം ഉത്തമം.
ഉത്രാടം: കർമ്മ സംബന്ധമായി ദൂരെ യാത്രകൾ ആവശ്യമായി വരും. തൊഴിൽരഹിതർക്ക് ജോലി ലഭിക്കാൻ തടസം നേരിടും. മനഃസന്തോഷം അനുഭവപ്പെടും. സന്താനങ്ങളുടെ ഭാവിയെ കുറിച്ച് അമിതമായി ചിന്തിക്കാനിട വരും. വെള്ളിയാഴ്ച ദിവസം അനുകൂലം.
തിരുവോണം: വിദ്യാർത്ഥികൾ മത്സരപരീക്ഷകളിൽ വിജയിക്കും. ബിസിനസ് രംഗത്തു പ്രവർത്തിക്കുന്നവർക്ക് കൂടുതൽ ശ്രദ്ധ ആവശ്യമായി വരും. സന്താന ഗുണം ലഭിക്കും. പ്രമോഷനു വേണ്ടി ശ്രമിക്കുന്ന സർക്കാർ ജീവനക്കാർക്ക് നല്ല സമയം. ഞായറാഴ്ച ദിവസം അനുകൂലം.
അവിട്ടം: സിനിമാ, സീരിയൽ രംഗത്തു പ്രവർത്തിക്കുന്നവർക്ക് പുതിയ അവസരങ്ങൾ ലഭിക്കും. ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും ചെലവുകൾ വർദ്ധിക്കും. ബിസിനസ് രംഗത്തും തൊഴിൽപരമായും ധാരാളം മത്സരങ്ങൾ നേരിടും. ബുധനാഴ്ച ദിവസം അനുകൂലം.
ചതയം: കർമ്മരംഗത്ത് ഉയർച്ച അനുഭവപ്പെടും. ദൂരയാത്രകൾ ആവശ്യമായി വരും ധനപരമായി നേട്ടം ഉണ്ടാകും, ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും. മനസിന് സന്തോഷം തരുന്ന സന്ദേശങ്ങൾ ലഭിക്കും. ബുധനാഴ്ച ദിവസം ഉത്തമം.
പൂരുരുട്ടാതി: മനസിനു സന്തോഷം തരുന്ന സന്ദേശങ്ങൾ ലഭിക്കും. സ്ഥലമോ വീടോ വാങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് അനുകൂല സമയം. അവിചാരിതമായി ധനലാഭം ഉണ്ടാകും. പുതിയ വസ്ത്രങ്ങൾ ലഭിക്കും. അനാവശ്യ ചെലവുകൾ വന്നു ചേരും. വെള്ളിയാഴ്ച ദിവസം അനുകൂലം.
ഉത്രട്ടാതി: സന്താനങ്ങൾ മുഖേന മനഃസന്തോഷം വർദ്ധിക്കും, മംഗളകാര്യങ്ങളിൽ പങ്കെടുക്കും.സന്താനങ്ങളാൽ കീർത്തി വർദ്ധിക്കും. ആത്മീയതയിലും ദൈവീകചിന്തക്കും വേണ്ടി സമയം ചെലവഴിക്കും. ശനിയാഴ്ച പുതിയ പ്രവർത്തനങ്ങൾക്ക് നല്ല ദിവസമല്ല.
രേവതി: ധനലാഭം ഉണ്ടാകും. ആരോഗ്യപരമായി ശ്രദ്ധിക്കണം.ഉപരിപഠനത്തിന് തടസങ്ങൾ നേരിടും. പല വിധത്തിലുള്ള ചിന്തകൾ മനസിനെ അലട്ടും. മാതൃകലഹത്തിന് സാദ്ധ്യതയുണ്ട്. ബുധനാഴ്ച ദിവസം ഉത്തമം.