harrier

സ്വന്തമായി ഒരു വാഹനം വേണമെന്ന് ആഗ്രഹമില്ലാത്ത ഏത് മനുഷ്യരാണ് ലോകത്തുണ്ടാകുക. അപ്പോൾ നല്ലൊരു കാറ് തന്നെ കൈയിലെത്തുന്ന അവസരം വന്നാലോ? അവസരങ്ങളെ നന്നായി ഉപയോഗിക്കുന്നതാണല്ലോ മനുഷ്യന് മുന്നേറാനുള‌ള വഴി. രാജ്യത്തെ വിവിധ വാഹന നിർമ്മാണ കമ്പനികൾ ഒരുക്കുന്ന അത്തരം ഒരു അവസരമാണ് ഈ മേയ് മാസത്തിൽ ഉണ്ടായിരിക്കുന്നത്.

രാജ്യത്തെ പ്രമുഖ വാഹന നിർമ്മാണ കമ്പനികളായ മാരുതി സുസുകി, ടാ‌റ്റ മോട്ടോഴ്‌സ്, ഹ്യുണ്ടായ് ഇന്ത്യ, മഹീന്ദ്ര, നിസാൻ എന്നീ കമ്പനികളെല്ലാം വലിയ ഡിസ്‌കൗണ്ട് ഓഫറുകൾ തങ്ങളുടെ കാറുകൾക്ക് പ്രഖ്യാപിച്ചിരിക്കുകയാണിപ്പോൾ. 3.01 ലക്ഷം രൂപയുടെ വരെ ആനുകൂല്യങ്ങൾ വഴി ഇത്തരത്തിൽ കാറുകൾ സ്വന്തമാക്കാം.

ക്യാഷ് ഡിസ്‌കൗണ്ട്, എക്‌സ്ചേഞ്ച് ബോണസ്, മറ്റ് പ്രത്യേക കിഴിവുകൾ എന്നിവയാണ് കമ്പനികൾ ഒരുക്കിയിരിക്കുന്നത്. ഇതാ അത്തരത്തിൽ നിങ്ങൾക്ക് സ്വന്തമാക്കാവുന്ന ഏഴ് പുത്തൻ കാറുകൾ ഇവിടെ പറയുന്നു.

മഹീന്ദ്ര ആൾട്ടുറസ് ജി4 എസ്‌യു‌വി

മഹീന്ദ്രയുടെ പ്രധാന എസ്‌യു‌വിയായ ആൾട്ടുറസിന് പരമാവധി ഡിസ്‌കൗണ്ട് ലഭിക്കുക 3.01 ലക്ഷം രൂപയാണ്. 2.2 ലക്ഷം രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ടും എക്‌സ്‌ചേഞ്ച് ഓഫർ വഴി 50,000 രൂപയുടെയും കോർപറേ‌റ്റ് ഓഫറായി 11,500 രൂപയുടെയും കുറവുണ്ടാകും. ഈ മാസം തന്നെ 20,000 രൂപയുടെ ആനുകൂല്യങ്ങളും ഉണ്ടാകും. 28.74 ലക്ഷം മുതൽ 31.74 ലക്ഷം വരെയാണ് എക്‌സ് ഷോറൂം വില.

alturus

ഹ്യുണ്ടായ് കൊണ ഇലക്‌ട്രിക്

ഹ്യുണ്ടായ് ഇന്ത്യയിൽ പുറത്തിറക്കുന്ന സാൻട്രോ, ഐ20,ആ10,ഔറ, ഗ്രാന്റ് ഐ10എന്നിവയ്‌ക്ക് മേയ് മാസത്തിൽ വിലയിൽ ഇളവുകളുണ്ടാകും. എന്നാൽ ഏ‌റ്റവും വലിയ ഇളവുണ്ടാകുക കമ്പനിയുടെ ഇലക്‌ട്രിക് മോഡലായ കൊണ ഇലക്‌ട്രികിനാണ്. പരമാവധി ഒന്നര ലക്ഷം രൂപയുടെ ഡിസ്‌കൗണ്ട് ലഭിക്കും. 23.77 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില. ഡ്യുവൽ ടോൺ മോഡലിന് 23.96 ലക്ഷം രൂപയാണ്.

kona

മഹീന്ദ്ര എക്‌സ്‌യു‌വി 500

മഹീന്ദ്ര എക്‌സ്‌യു‌വി500ന്റെ പുതിയ മോഡൽ വരും മാസങ്ങളിൽ അവതരിപ്പിക്കുമെന്നാണ് കരുതുന്നത്. നിലവിലുള‌ള മോഡലുകൾ വി‌ൽപനയ്‌ക്കായി അതുകൊണ്ട് തന്നെ കമ്പനി ഡിസ്‌കൗണ്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. പരമാവധി 98,100 രൂപയുടെ ആകെ ഡിസ്‌കൗണ്ടാണ് ലഭിക്കുക. 51,600 രൂപയുടെ ക്യാഷ് ഓഫറും എക്‌സ്ചേഞ്ച് ബോണസായി 25,000 രൂപയും കോർപറേ‌റ്റ് ബോണസായി 6500 രൂപയുമാണ്. മറ്റ് 15,000 രൂപയുടെ ഓഫറുകളുമുണ്ട്. എക്‌സ് ഷോറൂം വില 15.53 ലക്ഷം മുതൽ 20.04 ലക്ഷം വരെയാണ്.

റെനോ ഡസ്‌റ്റർ (1.3 ലിറ്റർ)

ഫ്രഞ്ച് വാഹന നിർമ്മാതാക്കളായ റെനോ 75,000 രൂപയുടെ ഓഫറാണ് 1.3 ലി‌റ്റർ ടർബോ വേരിയന്റ് ഡസ്‌റ്ററിന് നൽകുന്നത്. എക്‌സ്‌ചേഞ്ച് ബോണസായി 30,000 രൂപയും ലോയൽ‌റ്റി ബെനിഫി‌റ്റ് 15,000 രൂപയും കോർപറേറ്റ് ഡിസ്‌കൗണ്ടായി 30,000 രൂപയുടെയും കുറവുണ്ടാകും. സാധാരണ 1.5 ലി‌റ്റർ വേരിയന്റിന് എന്നാൽ 45,000 രൂപയുടെ ഡിസ്‌കൗണ്ടാണ് ഉണ്ടാകുക. ക്വിഡ്, ട്രൈബർ, കീഗർ എന്നിവയ്‌ക്കും ഡിസ്കൗ‌ണ്ട് ആനുകൂല്യങ്ങളുണ്ട്.1.3 ലി‌റ്റർ ടർബോ വേരിയന്റ് ഡസ്‌റ്ററിന് 11.14 ലക്ഷം മുതൽ 14.12 ലക്ഷം വരെയാണ് വില.

duster

നിസാൻ കിക്ക്സ്

ജപ്പാൻ വാഹന നിർമ്മാതാക്കളായ നിസാൻ കിക്ക്സിന് നൽകുന്നത് 75,000 രൂപയുടെ ഡിസ്‌കൗണ്ട് ആനുകൂല്യമാണ്. ക്യാഷ് ഡിസ്‌കൗണ്ട് 20,000 രൂപയാണ്. എക്‌സ്ചേഞ്ച് ഓഫർ 50,000 രൂപ വരെ ലഭിക്കും. 9.50 ലക്ഷം മുതൽ 14.65 ലക്ഷം രൂപ വരെയാണ് എക്‌സ് ഷോറൂം വില.

ടാറ്റ ഹാരിയർ

രാജ്യത്തിന്റെ അഭിമാനമായ ടാ‌റ്ര ഹാരിയ‌ർ സ്വന്തമാക്കാൻ 65,000 രൂപയുടെ ഡിസ്‌കൗണ്ട് ആനുകൂല്യമാണ് കമ്പനി വാഗ്‌ദാനം ചെയ്യുന്നത്. എന്നാൽ ഹാരിയറിന്റെ ‌ഡാർക് എഡിഷന് ആനുകൂല്യങ്ങൾ ലഭ്യമല്ല. 14.29 മുതൽ 20.81 വരെയാണ് എക്‌സ് ഷോറൂം വില.

harrier

റെനോ ട്രൈബർ

പരമാവധി 55,000 രൂപയുടെ ഡിസ്‌കൗണ്ട് ആനുകൂല്യങ്ങളാണ് റെനോ ട്രൈബറിന് നൽകുക. 25,000 രൂപയുടെ ക്യാഷ് ബെനഫി‌റ്റ്. ഇഎംഐ വഴി വാഹനം ബുക്ക് ചെയ്യുന്നവർക്ക് 6.99 ശതമാനം പലിശയിൽ വാഹനം ലഭ്യമാക്കാനും കമ്പനി സൗകര്യം ചെയ്‌ത് തരുന്നുണ്ട്.