ഗായിക ശ്രേയ ഘോഷാൽ ആൺകുഞ്ഞിന് ജന്മം നൽകി. താരം തന്നെയാണ് ഇക്കാര്യം സമൂഹമാദ്ധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്.
‘മുൻപൊരിക്കലും അനുഭവിച്ചിട്ടില്ലാത്ത ആനന്ദമാണ് ഇത്, ഭർത്താവും താനും കുടുംബക്കാർക്കൊപ്പം ഈ നിമിഷം ഏറെ ആസ്വദിക്കുന്നു. എല്ലാവരുടെയും പ്രാർഥനകൾക്കും സ്നേഹത്തിനും നന്ദി അറിയിക്കുന്നു." ഇതായിരുന്നു ശ്രേയ കുറിച്ച വരികൾ.
ഇക്കഴിഞ്ഞ മാർച്ചിലായിരുന്നു അമ്മയാകാൻ പോകുന്ന വാർത്ത ലോകത്തോട് ശ്രേയ പങ്കുവച്ചത്. അന്ന് നിറവയറിൽ കൈചേർത്തു നിൽക്കുന്ന ഗായികയുടെ ചിത്രം വൈറലായിരുന്നു. പിന്നീട് സുഹൃത്തുക്കൾ സർപ്രൈസ് ആയി ഒരുക്കിയ ബേബി ഷവർ ചിത്രങ്ങളും ശ്രേയ പങ്കുവച്ചിരുന്നു. പത്തുവർഷത്തോളം നീണ്ടു നിന്ന പ്രണയത്തിനൊടുവിൽ 2015ലാണ് ശ്രേയ ഘോഷാലും ശൈലാദിത്യയും വിവാഹിതരായത്.