ranveer-singh

ബോളിവുഡിലെ സ്‌റ്റൈൽ ഐക്കൺ എന്ന് വിശേഷിപ്പിക്കാവുന്ന രൺവീർ സിംഗ് കാറുകളിൽ സൂപ്പർ സ്റ്രാറായ ലംബോർഗിനി ഉറുസ് സ്വന്തമാക്കിയിരിക്കുയാണ്. ഉറുസ് എസ്.യു.വിയുടെ വിരലിലെണ്ണാവുന്ന പതിപ്പായ പേൾ ക്യാപ്സൂൾ എഡിഷനാണ് രൺവീറിന്റെ ഗ്യാരേജിലെ പുതിയ അതിഥി. ഈ കാറിന്‍റെ മൂന്നു കോടിയോളം രൂപ എക്‌സ് ഷോറൂം വില വരുന്ന സാധാരണ പതിപ്പ് 2019ൽ തന്നെ താരം വാങ്ങിയിരുന്നു. ഇതുകൂടാതെയാണ് 3.15 കോടി എക്‌സ് ഷോറൂം വില വരുന്ന പ്രത്യേക പതിപ്പ് ഇപ്പോള്‍ വീണ്ടും വാങ്ങിയത്

ക്യാൻഡ് ഓറഞ്ച്ബ്ലാക്ക് കളർ കോമ്പിനേഷനിലുള്ള പേൾ ക്യാപ്സൂൾ എഡിഷനാണ് രൺവീർ സ്വന്തമാക്കിയത്. റെഗുലർ മോഡലിനെ അപേക്ഷിച്ച് ഒട്ടനേകം ആഡംബര ഫീച്ചേഴ്സ് നൽകിയിട്ടുള്ള ഈ സ്പെഷ്യൽ എഡിഷന് 3.15 കോടി രൂപയാണ് ഇന്ത്യയിലെ എക്സ്‌ഷോറും വില.

ഗ്ലോസി ഫിനീഷിംഗ് നൽകിയുള്ള വ്യത്യസ്തതമായ നിറം, പുതിയ അലോയി വീൽ, അകത്തളത്തിലെ ആകർഷകമായ പ്രീമിയം മെറ്റീരിയലുകൾ എന്നിവയ്ക്ക് പുറമെ, ഉപയോക്താവിന്റെ ഇഷ്ടാനുസരണം മാറ്റം വരുത്താനുള്ള സൗകര്യവും കാറിൽ ഒരുക്കിയിട്ടുണ്ട്. വാഹനം കസ്റ്റമൈസ് ചെയ്യുന്നതനുസരിച്ച് വിലയിലും മാറ്റം വരും. യെല്ലോ, ലൈം ഗ്രീൻ, ഓറഞ്ച് എന്നീ നിറങ്ങൾക്കൊപ്പം ഗ്ലോസി ബ്ലാക്ക് നിറവും നൽകിയാണ് പേൾ ക്യാപ്സൂൾ എഡിഷൻ എത്തിയിട്ടുള്ളത്. ബമ്പറുകൾ, റിയർവ്യൂ മിറർ, ബോഡി കിറ്റ്, വീൽ ആർച്ച്, റൂഫ് എന്നിവയിലെ ബ്ളാക്ക് നിറം കാറിന് സ്റ്റൈലിഷ് ലുക്ക് നൽകുന്നു. മാറ്റ് ഫിനീഷിംഗിലുള്ള എക്സ്‌ഹോസ്റ്റ് പൈപ്പുകളാണ് ഇതിലുള്ളത്. 23 ഇഞ്ച് വലിപ്പമുള്ള അലോയി വീലുകളും കാപ്സ്യൂൾ എഡിഷന്റെ പ്രത്യേകതയാണ്.

അൽകന്റാര മെറ്റീരിയലിൽ കോൺട്രാസ്റ്റ് സ്റ്റിച്ചിംഗ് നൽകിയാണ് സീറ്റുകൾ ഒരുങ്ങിയിട്ടുള്ളത്. ഇതിൽ ഉറുസ് എന്നും ഹെഡ് റെസ്റ്റുകളിൽ ലംബോർഗിനി ലോഗോയും ആലേഖനം ചെയ്തിട്ടുണ്ട്. കാർബൺ ഫൈബർ ഇൻസേർട്ടുകൾ നൽകിയുള്ള ഡോർ പാനലുകളും പേൾ ക്യാപ്സൂൾ എഡിഷനെ വ്യത്യസ്തമാക്കുന്നു. ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഇൻസ്ട്രുമെന്റ് ക്ലെസ്റ്റർ, സ്റ്റിയറിങ്ങ് വീൽ തുടങ്ങിയവ ഉറുസിന്റെ റെഗുലർ പതിപ്പിലെ പോലെയാണ്.