തിരുവനന്തപുരം: കേന്ദ്ര ആയുർവേദ ഗവേഷണ സ്ഥാപനമായ സി.സി.ആർ.എ.എസ് കൊവിഡ് ചികിത്സയ്ക്കായി വികസിപ്പിച്ചെടുത്ത ആയുഷ് 64 എന്ന മരുന്നിന്റെ സംസ്ഥാനത്തെ വിതരണത്തിനായി സേവാഭാരതി എന്ന സന്നദ്ധ സംഘടനയെ ചുമതലപ്പെടുത്തിയത് പ്രതിഷേധാർഹമാണെന്ന് ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഒഫ് ഇന്ത്യ (എ.എം.എ.ഐ) അഭിപ്രായപ്പെട്ടു.
കേരള സർക്കാർ ആയുഷ് 64ന്റെ വിതരണം ഏറ്റെടുത്ത് സർക്കാർ സ്ഥാപനങ്ങളിലൂടെയും അംഗീകൃത സ്വകാര്യ ഡോക്ടർമാരിലൂടെയും രോഗികളിലെത്തിക്കുന്നതിന് നടപടിയെടുക്കണമെന്ന് പ്രസിഡന്റ് ഡോ. രാജു തോമസും ജനറൽ സെക്രട്ടറി ഡോ. സാദത്ത് ദിനകറും ആവശ്യപ്പെട്ടു.