airline

മധുര: കൊവിഡ് വ്യാപനം രൂക്ഷമായതോടെ ലോക്ഡൗൺ പ്രഖ്യാപിച്ച തമിഴ്‌നാട്ടിൽ നിയന്ത്രണങ്ങൾ മറികടന്ന് ചാർട്ടർ ചെയ്‌ത വിമാനത്തിൽ വച്ച് വിവാഹം നടത്തിയതിനെതിരെ അന്വേഷണവുമായി ഡയറക്‌ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ(ഡിജിസിഎ). വിമാനകമ്പനിയോടും എയർപോർട്ട് അധികൃതരോടും ഇതുസംബന്ധിച്ച് റിപ്പോർട്ട് ഡിജിസിഎ തേടി. സംഭവം നടന്ന അന്ന് വിമാനത്തിൽ ജോലിയിലുണ്ടായിരുന്നവരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച ഡിജിസിഎ വിവാഹം നടത്തിയവർക്കെതിരെ വിമാന കമ്പനി പരാതി നൽകാനും ആവശ്യപ്പെട്ടു.

തങ്ങൾ ആവ‌ർത്തിച്ച് ആവശ്യപ്പെട്ടിട്ടും കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്ത വരനും വധുവിനും അവരുടെ കുടുംബാംഗങ്ങൾക്കും എതിരെ നടപടിയുണ്ടാകുമെന്ന് സ്‌പൈസ്‌ ജെറ്റ് അധികൃതർ വ്യക്തമാക്കി.

സ്‌പൈസ്‌ജെറ്റിന്റെ ബോയിംഗ് 737 വിഭാഗം വിമാനം മധുരയിൽ നിന്ന് ബാംഗ്ളൂരേക്ക് ചാർട്ടർ ചെയ്‌ത മധുര സ്വദേശികളായ രാകേഷിന്റയും ദീക്ഷണയുടെയും ബന്ധുക്കൾ മധുര മീനാക്ഷി ക്ഷേത്രത്തിന് മുകളിൽ വിമാനം എത്തിയപ്പോൾ താലികെട്ട് നടത്തി. 130 പേരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. സമൂഹമാദ്ധ്യമങ്ങളിൽ വീഡിയോ വൈറലായതോടെയാണ് സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചത്. രാകേഷ് ദീക്ഷണയെ താലി ചാർത്തുന്നതാണ് വീഡിയോയിലുണ്ടായിരുന്നത്.

വിമാനം ചാർട്ടർ ചെയ്‌തെങ്കിലും ആകാശത്തിലെ വിവാഹത്തിനെ കുറിച്ച് തങ്ങൾക്ക് അറിവുണ്ടായിരുന്നില്ലെന്ന് മധുര എയ‌ർപോർട്ട് ഡയറക്‌ടർ സെന്തിൽ രാഘവൻ അറിയിച്ചു. ബുക്ക് ചെയ്‌തവരോട് കൊവി‌ഡ് ചട്ടങ്ങൾ പാലിക്കണമെന്ന് അറിയിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.

A couple tied the knot on-board a chartered flight from Madurai, Tamil Nadu. Their relatives & guests were on the same flight.

"A SpiceJet chartered flight was booked y'day from Madurai. Airport Authority officials unaware of the mid-air marriage ceremony," says Airport Director pic.twitter.com/wzMCyMKt5m

— ANI (@ANI) May 24, 2021