tiguan

ഫോക്‌സ്‌വാഗണിന്റെ മിഡ് സൈസ് എസ്.യു.വി. ടൈഗൂൺ അവതരിപ്പിച്ചെങ്കിലും വിപണിയിലെത്താനുള്ള കാത്തിരിപ്പ് തുടരുകയാണ്. എന്നാൽ അധികാം വൈകാതെ വിപണിയിലെത്തുമെന്നതിന്റെ സൂചന നൽകിക്കൊണ്ട് വാഹനത്തിന്റെ അനൗദ്യോഗിക ബുക്കിംഗ് തുടങ്ങിയിരിക്കുകയാണ്. ഏപ്രിൽ മാസത്തിലാണ് ഈ വാഹനത്തിന്റെ പ്രൊഡക്ഷൻ പതിപ്പ് ഫോക്‌സ്‌വാഗൺ പ്രദർശിപ്പിച്ചത്. ഫോക്‌സ്‌ വാഗണിന്റെ എസ്.യു.വി. മോഡലുകളായ ടിഗ്വാൻ, ടിറോക്ക് എന്നിവയുമായി ചേർന്ന് നിൽക്കുന്ന ഡിസൈനാണ് ടൈഗൂണിലും നൽകിയിട്ടുള്ളത്.