gg

കൊട്ടാരക്കര: വീട്ടിൽ ചാരായം വാറ്റുന്നതിനിടെ നാൽവർ സംഘം പിടിയിൽ. കൊട്ടാരക്കര പനവേലി ഉഗ്രൻമുക്ക് സ്വദേശികളായ വലിയപുരയ്ക്കൽ വീട്ടിൽ അശോകൻ(36), സുധീഷ് ഭവനിൽ സുരേഷ് ഉണ്ണി(42), ഉമേഷ് ഭവനിൽ രാജേഷ്(27), പുത്തൻവിള വീട്ടിൽ ജോൺസൺ(47) എന്നിവരെയാണ് കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തത്. അശോകന്റെ വീട്ടിലായിരുന്നു ചാരായം വാറ്റിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കൊട്ടാരക്കര സി.ഐ അഭിലാഷ് ഡേവിഡിന്റെ നേതൃത്വത്തിൽ റെയ്ഡ് നടത്തിയത്. ഇവിടെ നിന്ന് 20 ലിറ്റർ കോടയും 2.5 ലിറ്റർ ചാരായവും പിടിച്ചെടുത്തു.