യാരിസിന് പിൻഗാമിയാകാൻ മിഡ് സൈസ് സെഡാൻ സെഗ്‌മെന്റിൽ ബെൽറ്റ എത്തുന്നു. മാരുതി സുസുക്കി സിയാസിന്റെ ടൊയോട്ട പതിപ്പാകും ബെൽറ്റ കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും യാരിസിന്റെ സെഗ്‌മെന്റിലേക്ക് വൈകാതെ പുതിയ കാർ പുറത്തിറക്കും. നേരത്തെ ബലേനൊ, ഗ്ലാൻസ എന്ന പേരിലും ബ്രെസ, അർബൻ ക്രൂസർ എന്ന പേരിലും ടൊയോട്ട സെഡാൻ വാഹനങ്ങൾ പുറത്തിറക്കിയിരുന്നു. സിയാസിൽ നിന്ന് കാര്യമായ മാറ്റങ്ങളൊന്നും പുതിയ വാഹനത്തിനുണ്ടായിരിക്കില്ല. അതേസമയം പുറംമോടിയിൽ ശ്രദ്ധേയമായ മാറ്റങ്ങൾ തന്നെ പ്രതീക്ഷിക്കാവുന്നതാണ്.