കൃപേഷ് നമ്പൂതിരിപ്പാടിന്റെ വിണ്ണിലെ ദീപങ്ങൾ എന്ന കവിതയ്ക്ക് ദൃശ്യഭാഷയൊരുക്കി
റഫീക്ക് പട്ടേരി. പ്രശസ്ത സംഗീതസംവിധായകൻ വിദ്യാധരൻ മാസ്റ്ററാണ് സംഗീതം
നൽകിയിരിക്കുന്നത്. സമൂഹനന്മയ്ക്കായി പ്രവർത്തിച്ചവർക്കും, ഏതെങ്കിലും തരത്തിൽ ജീവിതം
അടയാളപ്പെടുത്തിയവർക്കും ആദരസൂചകമായി ശിൽപങ്ങൾ സ്ഥാപിക്കുക പതിവാണ്. എന്നാൽ ശില്പം സ്ഥാപിച്ചു കഴിഞ്ഞാൽ പിന്നെ നാം അങ്ങോട്ട് തിരിഞ്ഞു നോക്കാറില്ല. ഓരോ ശില്പവും ആദരവോടെ സംരക്ഷിക്കാൻ നാം
ബാധ്യസ്ഥരാണെന്ന ആശയമാണ് ഈ കവിതയിലൂടെ നൽകുന്നത്. ഒപ്പം നമുക്കിവിടെ
പ്രവർത്തിക്കാനുണ്ടെന്ന ഓർമ്മപ്പെടുത്തലും. സമൂഹത്തലേക്ക് ലാഭനഷ്ട പ്രതീക്ഷകളില്ലാതെ
കർമ്മത്തിനായി ഇറങ്ങിത്തിരിക്കാനുള്ള ഒരാഹ്വാനം കൂടിയാണ് ഈ കവിത നൽകുന്നത്. സലാം മലയംകുളത്തേൽ, ഒ.കെ. രാജേന്ദ്രൻ, സജീഷ്, നിഷാദ് സിൻസിയർ, ഹുസൈൻ വെളിയങ്കോട്, ഇസ്മായിൽ മാറഞ്ചേരി എന്നിവരാണ് അഭിനേതാക്കൾ. ആവിഷ്‌ക്കാരം - റഫീക്ക് പട്ടേരി, കവിത - കൃപേഷ് നമ്പൂതിരി, സംഗീതം - വിദ്യാധരൻ മാസ്റ്റർ, നിർമ്മാണം - വൈറ്റ്ലൈൻ മീഡിയ, ഛായാഗ്രഹണം - രെദുദേവ്,
എഡിറ്റിംഗ് - താഹിർ ഹംസ, ആലാപനം - രാജ്‌മോഹൻ കൊല്ലം , കല- ഷൺമുഖൻ, സ്റ്റിൽസ്
- ഇസ്മായിൽ കല്ലൂർ, സജീഷ് നായർ, സഹസംവിധാനം - പ്രഷോബ്, മേക്കിംഗ് വീഡയോ
- സുധീപ് സി എസ്, ഡിസൈൻ - സഹീർ റഹ്മാൻ, ടൈറ്റിൽ - യെല്ലോ ക്യാറ്റ്സ്, പി.ആർ.ഒ - അജയ് തുണ്ടത്തിൽ.