റോം: ഇറ്റലിയുടെ വടക്കൻ മേഖലയിൽ സഞ്ചാരികളുമായി പോയ കേബിൾ കാർ തകർന്ന് ഒരു കുട്ടിയുൾപ്പെടെ 14 പേർ കൊല്ലപ്പെട്ടു. റിസോർട്ട് നഗരമായ സ്ട്രസയിൽ നിന്ന് പീഡ്മോണ്ടിലുള്ള മൊട്ടറോൺ മലനിരകളിലേക്ക് പോകുന്നതിനിടെയാണ് അപകടം. മരിച്ച അഞ്ചു പേർ ഇസ്രായേലികളാണ്. ഞായറാഴ്ച പ്രാദേശിക സമയം12.30 ഓടെയാണ് അപകടമുണ്ടായത്. താഴോട്ട് ഏറെദൂരം ഉരുണ്ടുവീണ കാർ മരങ്ങളിൽ തട്ടിയാണ് നിന്നത്. പരിസരത്ത് മല കയറുന്നവർ ശബ്ദം കേട്ട് ഓടിയെത്തിയാണ് ആദ്യം രക്ഷാ പ്രവർത്തനം നടത്തിയത്.