manikandan

ലക്ഷദ്വീപിൽ പുതിയ അഡ്മി‌നിസ്‌ട്രേ‌റ്ററായി ചുമതലയേ‌റ്റ പ്രഫുൽ പട്ടേൽ നടപ്പാക്കുന്ന പരിഷ്‌കാരങ്ങൾക്കെതിരായി കേരളത്തിലെ രാഷ്‌ട്രീയ മത സാംസ്‌കാരിക ചലച്ചിത്ര ലോകത്ത് വലിയ പ്രതിഷേധമാണ് ഉണ്ടാകുന്നത്. ദ്വീപിലെ ജനങ്ങൾക്ക് പിന്തുണയുമായി സമൂഹമാദ്ധ്യമങ്ങളിലൂടെ പല പ്രമുഖരും രംഗത്തുവന്നു. ഇക്കൂട്ടത്തിൽ ഏ‌റ്റവും പുതിയതാണ് നടൻ മണികണ്‌ഠന്റേത്.

എറണാകുളത്ത് പണ്ട് ജോലി നോക്കിയിരുന്നിടത്ത് വന്നിരുന്ന ലക്ഷദ്വീപിൽ നിന്നുള‌ള ഒരു വ്യാപാരി തന്റെ നാടിനെ കുറിച്ച് പറഞ്ഞിരുന്നത് ഭൂമിയിലെ ഞങ്ങളുടെ സ്വർഗമാണെന്നാണ് ഇന്ന് അതേ നാട് വീർപ്പുമുട്ടുമ്പോഴുള‌ള വിഷമമാണ് നടൻ ഫേസ്‌ബുക്കിലൂടെ പങ്കുവച്ചത്.

നടൻ മണികണ്‌ഠന്റെ ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം ചുവടെ:

വർഷങ്ങൾക്കു മുൻപ് എറണാംകുളം വളഞ്ഞമ്പലത്തുള്ള ക്വാളിറ്റി മിഷീൻസ് ആന്റ് സ്‌പെയറിൽ സെയിൽസ്മാനായി ജോലി ചെയ്തിരുന്ന കാലം ലക്ഷദ്വീപിൽ നിന്നും സ്ഥിരമായി ഒരു വ്യാപാരി ഉപകരണങ്ങൾ വാങ്ങുവാനായി വരുമായിരുന്നു. അന്നദ്ധേഹം ലക്ഷദ്വീപ് എന്ന സ്ഥലത്തെ കുറിച്ച് പറഞ്ഞത് ഭൂമിയിലുള്ള ഞങ്ങളുടെ സ്വർഗം എന്നായിരുന്നു. കുറ്റകൃത്യം കുറഞ്ഞ , ഒരു തരത്തിലുമുള്ള മാലിന്യങ്ങൾ വർദ്ധിക്കാത്ത ഒരിടം . കേട്ടപ്പോൾ കൗതുകമായിരുന്ന ലക്ഷദ്വീപ് ഇന്ന് വീർപ്പുമുട്ടുന്നതായി അറിയുമ്പോൾ , അവുരുടെ ജീവിത ശൈലികളെ ഉഴുത് മറിക്കാതിരിക്കട്ടെ എന്ന അഭ്യർത്ഥന മാത്രം ....