ദീപക് പറമ്പോൽ നായകനാകുന്ന ത്രില്ലർ ചിത്രം ദി ലാസ്റ്റ് ടു ഡെയ്സ് 27ന് നീസ്ട്രീം ഒടിടി പ്ളാറ്റ് ഫോമിൽ റിലീസ് ചെയ്യും.നടൻ സന്തോഷ് ലക്ഷമൺ ആദ്യമായി സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ അദിതി രവി, ധർമജൻ ബോൾഗാട്ടി, മേജർ രവി, നന്ദൻ ഉണ്ണി എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ.സംതിങ് അൺ ഒഫിഷ്യൽ എന്നതാണ് ടാഗ് ലൈൻ. സന്തോഷ് ലക്ഷമണും നവനീത് രഘുവും ചേർന്നാണ് തിരക്കഥ. വിനയൻ എം.ജെയാണ് എഡിറ്റർ. ധർമ ഫിലിംസിന്റെ ബാനറിൽ സുരേഷ് നാരായണനാണ് ചിത്രം നിർമിക്കുന്നത്.