kk

കരയാമ്പൂ എന്നും അറിയപ്പെടുന്ന സുഗന്ധദ്രവ്യമായ ഗ്രാമ്പൂവിൽ പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, നാരുകൾ എന്നിവയും മഗ്നീഷ്യം, പൊട്ടാസ്യം, അയൺ, കാൽസ്യം എന്നീ ധാതുക്കളും അടങ്ങിയിട്ടുണ്ട്. ഇതിന് ആരോഗ്യപരവും ഔഷധപരവുമായ ഗുണങ്ങളേറെയാണ്. ഭക്ഷണത്തിന്റെ രുചി കൂട്ടുന്ന ഗ്രാമ്പൂ ദഹനം മെച്ചപ്പെടുത്തുന്നു. ഇതിന്റെ ആന്റി ബാക്ടീരിയൽ ഗുണങ്ങൾ കോളറ പോലുള്ള രോഗങ്ങളെ പ്രതിരോധിക്കും. അർബുദകോശങ്ങളുടെ വളർച്ച തടയുമെന്ന് പഠനങ്ങൾ പറയുന്നു. ആന്റി ഓക്സിഡന്റുകൾ ധാരാളമുള്ളതിനാൽ പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും കരളിനെ സംരക്ഷിക്കുകയും ചെയ്യുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ച് പ്രമേഹം അകറ്റുന്നു. ശ്വേത രക്താണുക്കളുടെ ഉത്പാദനം കൂട്ടും. ബാക്ടീരിയൽ അണുബാധകളെ പ്രതിരോധിക്കും. പല്ലുവേദന, തലവേദന, ജലദോഷം, പനി, ചുമ, ശ്വാസകോശത്തിലെ അണുബാധ എന്നിവയ്ക്കും ഔഷധമാണ്. വയറിലെ വ്രണങ്ങൾ തടഞ്ഞ് അൾസർ പോലുള്ള ആമാശയരോഗങ്ങൾ ഭേദമാക്കുന്നു. ഞരമ്പുകളെ ശാന്തമാക്കുന്നതിലൂടെ സമ്മർദ്ദം, ഉത്കണ്ഠ എന്നിവ അകറ്റാനും ഗ്രാമ്പൂ സഹായിക്കും.