തെലുങ്ക് സൂപ്പർതാരം അല്ലു അർജുനിന്റെ സഹോദരനും നടനുമായ അല്ലു സിരിഷ് ഈയടുത്ത ദിവസങ്ങളിലായി ഏറെ തിരക്കിലാണ്. നിരവധി സിനിമാ പ്രോജക്ടുകള്‍ ഏറ്റെടുത്ത്, അവയ്ക്ക് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് താരം. വന്‍ മേയ്‌ക്കോവറിന് വിധേയനായിരിക്കുകയാണ് സിരിഷ്. കര്‍ശനമായ വര്‍ക്കൗട്ട് സെഷനുകളിലൂടെ നേടിയെടുത്ത സിക്സ് പാക്ക് ശരീരം പ്രദര്‍ശിപ്പിച്ചുള്ള ചിത്രങ്ങളും നടൻ പങ്കുവച്ചിട്ടുണ്ട്.
തന്റെ വരാനിരിക്കുന്ന പുതിയ ചിത്രങ്ങൾക്ക് വേണ്ടിയാണ് താരം ഈ തയ്യാറെടുപ്പുകൾ നടത്തിയിരിക്കുന്നത്. സിനിമയോടുള്ള സിരിഷിന്റെ ഡെഡിക്കേഷന്റെ തെളിവ് കൂടിയാണ് ഈ മേക്കോവർ ചിത്രങ്ങൾ. തന്റെ ആദ്യ ഹിന്ദി സംഗീത വീഡിയോ 'വിലായത്തി ഷറാബ്' നേടിയ വിജയത്തില്‍ ഏറെ ആഹ്ലാദത്തിലുമാണ് സിരിഷ്. നടൻ പ്രത്യക്ഷപ്പെടുന്ന ഗാനം ഇതിനോടകം 10 കോടിയിലേറെ പേരാണ് കണ്ടുകഴിഞ്ഞത്.
പുതിയ സിനിമയുടെ വിശേഷങ്ങള്‍ തന്റെ ജന്മദിനമായ മെയ് 30ന് സിരിഷ് പങ്കുവെയ്ക്കുന്നതായിരിക്കും. നിർമാണ കമ്പനിയായ ജിഎ 2 പിക്‌ച്ചേഴ്‌സിന്റെ അടുത്ത ചിത്രത്തില്‍ സിരിഷ് ഉണ്ടാകുമെന്നാണ് അറിയാന്‍ കഴിയുന്നത്. മേജര്‍ രവി സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം '1971 ബിയോണ്ട് ബോര്‍ഡേഴ്‌സി'ലെ കഥാപാത്രത്തിലൂടെയാണ് അല്ലു സിരിഷ് മലയാളി സിനിമാ പ്രേക്ഷകർക്ക് സുപരിചിതനായി മാറുന്നത്.
content details: allu sirish vilayati sharaab song video and his pictures go viral.