travel-ban-lifted

ധാ​ക്ക: 10 വ​ർ​ഷ​മാ​യി തു​ട​രു​ന്ന ഇ​സ്രയേ​ലി​ലേ​ക്കു​ള്ള യാ​ത്രാ​വി​ല​ക്ക്​ നീ​ക്കി ബം​ഗ്ലാ​ദേ​ശ്. നടപടിയെ സ്വാ​ഗ​തം ചെ​യ്​​ത ഇ​സ്ര​യേ​ൽ തങ്ങളുമായി ന​യ​ത​ന്ത്ര ബ​ന്ധം സ്ഥാ​പി​ക്കാൻ ബം​ഗ്ലാ​ദേ​ശി​നോ​ട്​ ആ​ഹ്വാ​നം ചെ​യ്​​തു.

ഇ​സ്ര​യേ​ൽ ഒ​ഴി​കെ എ​ല്ലാ രാ​ജ്യ​ങ്ങ​ളി​ലേ​ക്കും സാ​ധു​ത​യു​ള്ള പാ​സ്​​പോ​ർ​ട്ട്​ എ​ന്ന ഉ​പാ​ധി പാ​സ്​​പോ​ർ​ട്ടു​ക​ളി​ൽ ​നി​ന്നു നീ​ക്കു​മെ​ന്നും ലോ​ക​മെ​മ്പാ​ടും സാ​ധു​ത​യു​ള്ള​ത് എന്ന് മാ​റ്റു​മെ​ന്നും ബം​ഗ്ലാ​ദേ​ശ്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. പാ​സ്‌​പോർ​ട്ടു​കൾ അ​ന്താ​രാ​ഷ്​​ട്ര നി​ല​വാ​രം പു​ലർ​ത്തു​ന്നു​വെ​ന്ന് ഉ​റ​പ്പാ​ക്കാ​നാ​ണ് മാ​റ്റ​ങ്ങൾ വ​രു​ത്തു​ന്ന​തെ​ന്ന് ബം​ഗ്ലാ​ദേ​ശ് ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​സ​ദു​സ്സ​മാ​ൻ ഖാ​ൻ ക​മാ​ൽ പ​റ​ഞ്ഞു.

ബം​ഗ്ലാ​ദേ​ശിന്റെ തീ​രു​മാ​നം സ്വാ​ഗ​താർ​ഹ​മാ​ണെ​ന്ന്​ ഇ​സ്ര​യേൽ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഗി​ലാ​ദ് കോ​ഹ​ൻ ട്വീ​റ്റ് ചെ​യ്തു. പാലസ്തീൻ വിഷയത്തിൽ ഇസ്രയേലിന്റെ നയം ബംഗ്ലാദേശിന് സ്വീകാര്യമല്ല.

യാ​ത്രാ​വി​ല​ക്ക്​ മാ​റ്റി​യെ​ങ്കി​ലും ഇ​സ്ര​യേ​ലി​നോ​ടു​ള്ള ​നി​ല​പാ​ടി​ൽ മാ​റ്റ​മി​ല്ലെ​ന്ന്​ ഖാ​ൻ ക​മാ​ൽ അ​റി​യി​ച്ചു. യു.​എ.​ഇ, ബ​ഹ്‌​റൈൻ, മൊ​റോ​ക്കോ, സു​ഡാ​ൻ എ​ന്നീ മു​സ്​​ലിം ഭൂ​രി​പ​ക്ഷ രാ​ജ്യ​ങ്ങ​ളു​മാ​യി ഇ​സ്ര​യേ​ൽ അ​ടു​ത്തി​ടെ ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​ങ്ങ​ൾ ശ​ക്​​തി​പ്പെ​ടു​ത്തി​യി​രു​ന്നു.