തിരുവനനന്തപുരം: കൊടകര കുഴൽപ്പണക്കേസിൽ ക്വട്ടേഷൻ സംഘങ്ങളുമായുള്ള ബി.ജെപിയുടെ ബന്ധം കൂടി അന്വേഷണ വിധേയമാക്കണമെന്ന് എൽ.ഡി.എഫ് കൺവീനർ എ.വിജയരാഘവൻ. തിരഞ്ഞെടുപ്പിൽ ബി.ജെപി വ്യാപകമായി കള്ളപ്പണം ഒഴുക്കിയിരുന്നുവെന്നും ജനാധിപത്യ പ്രക്രിയ അട്ടിമറിക്കാനുള്ള നീക്കമാണ് ബി.ജെ.പി നടത്തിയതെന്നും വിജയരാഘവൻ ആരോപിച്ചു.
കേസിൽ ചോദ്യംചെയ്യാന്‍ ഹാജരാകുന്നവര്‍ ബി.ജെ.പിയുടെ കൊടിവച്ച കാറിലാണ് എത്തുന്നത്. രാജ്യം ഭരിക്കുന്ന പാര്‍ട്ടി പണത്തിന്റെ ഹുങ്കില്‍ എന്തുമാകാമെന്ന് ധരിക്കുന്നത് ജനാധിപത്യ സംവിധാനത്തിന് ഭീഷണിയാണ്. തിരഞ്ഞെടുപ്പില്‍ ഒഴുക്കുന്നതിനാണ് കണക്കില്‍പ്പെടാത്ത പണം നിയമവിരുദ്ധമായി എത്തിച്ചതെന്ന് വ്യക്തമായ സാഹചര്യത്തില്‍ യുക്തമായ നടപടി സ്വീകരിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ തയ്യാറാകണം.
അടിസ്ഥാനരഹിതമായ ആരോപണങ്ങളുടെ പേരില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ പടപ്പുറപ്പാട് നടത്തുന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഈ കേസില്‍ സ്വീകരിക്കുന്ന നിസംഗ്ഗമായ നിലപാട് അത്ഭുതപ്പെടുത്തുന്നതാണ്. ബി.ജെ.പിയുടെ ഉന്നതര്‍ക്ക് പങ്കുണ്ടെന്ന് വ്യക്തമായതുകൊണ്ടാണ് ആദ്യഘട്ടം മുതല്‍ ഇ.ഡി ഒളിച്ചുകളിക്കുന്നത് ഈ സംഭവത്തെക്കുറിച്ച് വിപുലവും വിശദവുമായ അന്വേഷണം നടത്തി കുറ്റക്കാരെ മുഴുവന്‍ നിയമത്തിനുമുന്നില്‍ കൊണ്ടുവരണമെന്നും വിജയരാഘവൻ ആവശ്യപ്പെട്ടു.