sushil

വധശിക്ഷ നൽകണമെന്ന് സാഗറിന്റെ മാതാപിതാക്കൾ

റയിൽവേയിൽ നിന്നും സസ്പെൻഡ് ചെയ്യും

ന്യൂ​ഡ​ൽ​ഹി​:​ ​മു​ൻ​ ​ദേ​ശീ​യ​ ​ജൂ​നി​യ​ർ​ ​ഗു​സ്തി​ ​താ​രം​ ​സാ​ഗ​ർ​ ​റാ​ണ​യു​ടെ​ ​കൊ​ല​പാ​ക​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​അ​റ​സ്റ്റി​ലാ​യ​ ​ഒ​ളി​മ്പി​ക്സ് ​മെ​ഡ​ൽ​ ​ജേ​താ​വ് ​സു​ശീ​ൽ​ ​കു​മാ​റി​നെ​തി​രെ​ ​കൂ​ടു​ത​ൽ​ ​തെ​ളി​വു​ക​ൾ​ ​ല​ഭി​ച്ചു.​ ​സു​ശീ​ലി​ന് ​കു​പ്ര​സി​ദ്ധ​ ​ഗു​ണ്ട​ക​ളും​ ​ക്രി​മി​ന​ലു​ക​ളു​മാ​യി​ ​അ​ടു​ത്ത​ ​ബ​ന്ധ​മു​ണ്ടെ​ന്ന് ​ചോ​ദ്യം​ ​ചെ​യ്യ​ലി​ൽ​ ​വ്യ​ക്ത​മാ​യ​താ​യി​ ​ഡ​ൽ​ഹി​ ​പൊ​ലീ​സ് ​അ​റി​യി​ച്ചു.​ ​അ​തേ​സ​മ​യം​ ​സു​ശീ​ലി​ന്റെ​ ​മെ​ഡ​ലു​ക​ൾ​ ​തി​രി​ച്ചെ​ടു​ക്ക​ണ​മെ​ന്നും​ ​വ​ധ​ശി​ക്ഷ​ ​ന​ൽ​ക​ണ​മെ​ന്നു​മാ​വ​ശ്യ​പ്പെ​ട്ട് ​സാ​ഗ​ർ​ ​റാ​ണ​യു​ടെ​ ​മാ​താ​പി​താ​ക്ക​ൾ​ ​രം​ഗ​ത്തെ​ത്തി.​ ​സു​ശീ​ൽ​ ​സ്വാ​ധീ​നും​ ​ഉ​പ​യോ​ഗി​ച്ച് ​കേ​സ് ​അ​ട്ടി​മ​റി​ക്കാ​ൻ​ ​സാ​ധ്യ​ത​യു​ണ്ടെ​ന്നും​ ​കോ​ട​തി​യു​ടെ​ ​മേ​ൽ​നോ​ട്ട​ത്തി​ൽ​ ​അ​ന്വേ​ഷ​ണം​ ​ന​ട​ത്ത​ണ​മെ​ന്നും​ ​അ​വ​ർ​ ​പ​റ​ഞ്ഞു.
ഛ​ത്ര​സ്സാ​ൽ​ ​സ്റ്റേ​ഡി​യ​ത്തി​ന്റെ​ ​പാ​ർ​ക്കിം​ഗ് ​ഗ്രൗ​ണ്ടി​ൽ​ ​വ​ച്ച് ​സാ​ഗ​ർ​ ​റാ​ണ​യെ​ ​മ​‌​ർ​ദ്ദി​ക്കു​മ്പോ​ൾ​ ​പ​രി​ക്കേ​റ്റ​ ​സോ​നു​ ​മ​ഹ​ൽ​ ​കു​പ്ര​സി​ദ്ധ​ ​ഗു​ണ്ട​യാ​യ​ ​സ​ന്ദീ​പ് ​കാ​ല​യെ​ന്ന​ ​കാ​ല​ ​ജ​തേ​ദി​യു​ടെ​ ​അ​ടു​ത്ത​ ​ബ​ന്ധു​വാ​ണ്.​ ​കാ​ല​യു​മാ​യി​ ​സു​ശീ​ലി​ന് ​വ​ള​രെ​ ​അ​ടു​ത്ത​ ​ബ​ന്ധ​മാ​ണു​ള്ള​തെ​ന്നാ​ണ് ​പൊ​ലീ​സ് ​പ​റ​യു​ന്ന​ത്.
എ​ന്നാ​ൽ​ ​സോ​നു​വി​നെ​ ​സു​ശീ​ൽ​ ​മ​ർ​ദ്ദി​ച്ച​തോ​ടെ​ ​ഇടക്കാലത്ത് സ്വരചേർച്ചയിലല്ലായിരുന്ന കാ​ല​യും​ ​സു​ശീ​ലും​ ​ത​മ്മി​ലുള്ള ബന്ധം കൂടുതൽ വഷളായി.​ ​സാ​ഗ​റി​നേ​യും​ ​സോ​നു​വി​നേ​യും​ ​സു​ശീ​ൽ​ ​മ​ർ​ദ്ദി​ച്ച​ത് ​മ​റ്റൊ​രു​ ​കൊ​ടും​ ​ക്രി​മി​ന​ൽ​ ​നി​ര​ജ് ​ഭ​വാ​നെ​യു​ടേ​യും​ ​സം​ഘ​ത്തി​ന്റേ​യും​ ​പി​ന്തു​ണ​യോ​ടെ​യാ​ണെ​ന്നും​ ​വ്യ​ക്ത​മാ​യി.​ ​ഭ​വാ​നേ​യു​ടേ​ ​ബ​ന്ധു​വി​ന്റെ​ ​സ്കോ​ർ​പി​യോ​ ​കാ​ർ​ ​ഛ​ത്ര​സ്സാ​ൽ​ ​സ്റ്റേ​ഡി​യ​ത്തി​ന് ​അ​ടു​ത്തു​ ​നി​ന്ന് ​പൊ​ലി​സ് ​ക​ണ്ടെ​ടു​ത്തി​രു​ന്നു.​ ​സാ​ഗ​റി​നേ​യും​ ​ര​ണ്ട് ​സു​ഹൃ​ത്തു​ക്ക​ളേ​യും​ ​മ​ർ​ദ്ദി​ക്കു​ന്ന​ ​ദൃ​ശ്യ​ങ്ങ​ൾ​ ​റെ​ക്കാ​ഡ് ​ചെ​യ്ത് ​പ്ര​ച​രി​പ്പി​ക്കാ​ൻ​ ​സു​ശീ​ൽ​ ​കൂ​ട്ടാ​ളി​ക​ളോ​ട് ​ആ​വ​ശ്യ​പ്പെ​ട്ടെ​ന്നും​ ​ഇ​ത് ​ക​ണ്ട് ​എ​ല്ലാ​വ​രും​ ​ത​ന്നെ​ ​പേ​ടി​ക്ക​ണ​മെ​ന്ന് ​അ​യാ​ൾ​ ​പ​റ​ഞ്ഞ​താ​യും​ ​പൊ​ലീ​സ് ​വെ​ളി​പ്പെ​ടു​ത്തി.
സ​സ്പെ​ൻ​ഷ​ൻ​ ​ഉ​ടൻ
കൊ​ല​ക്കേ​സി​ൽ​ ​പ്ര​തി​യാ​ക്കി​ ​പൊ​ലീ​സ് ​എ​ഫ്.​ഐ.​ ​ആ​ർ​ ​ഇ​ട്ട​തി​നാ​ൽ​ ​സു​ശീ​ൽ​ ​കു​മാ​റി​നെ​ ​സ​സ്പെ​ൻ​ഡ് ​ചെ​യ്യാ​ൻ​ ​തീ​രു​മാ​നി​ച്ച​താ​യി​ ​ഉ​ത്ത​ര​ ​റെയി​ൽ​വേ​ ​അ​ധി​കൃ​ത​ർ​ ​അ​റി​യി​ച്ചു.​
​ഉ​ത്ത​ര​ ​റെയി​ൽ​വേ​യി​ൽ​ ​അ​സി​സ്റ്റ​ന്റ് ​കൊ​മേ​ഴ്്സ്യ​ൽ​ ​മാ​നേ​ജ​രാ​ണ് ​സു​ശീ​ൽ.​ 2015​ ​മു​ത​ൽ​ ​സ്കൂ​ൾ​ ​ത​ല​ത്തി​ൽ​ ​സ്പോ​ർ​ട്സ് ​വ​ള​ർ​ത്തു​ന്ന​തി​നാ​യി​ ​ഛ​ത്ര​സ്സാ​ൽ​ ​സ്റ്റേഡി​യ​ത്തി​ൽ​ ​ഓ​ഫീ​സ​ർ​ ​ഓ​ൺ​ ​സ്പെ​ഷ്യ​ൽ​ ​ഡ്യൂ​ട്ടി​യാ​യി​ ​ഡ​ൽ​ഹി​ ​ഗ​വ​ൺ​മെ​ന്റി​ന്റെ​ ​കീ​ഴി​ൽ​ ​ഡെ​പ്യൂ​ട്ടേ​ഷ​നി​ൽ​ ​ജോ​ലി​ചെ​യ്യു​ക​യാ​യി​രു​ന്നു​ ​സു​ശീ​ൽ.​ ​ഈ​ ​വ​ർ​ഷ​ത്തോ​ടെ​ ​ഡെ​പ്യൂ​ട്ടേ​ഷ​ൻ​ ​കാ​ലാ​വ​ധി​ ​അ​വ​സാ​നി​ച്ചി​രു​ന്നു.