ഡബ്ലിൻ: അയർലൻഡിൽ അസ്ട്രസെനക വാക്സിൻ സ്വീകരിച്ച 30 കാരി രക്തം കട്ടപിടിച്ച് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ മരിച്ചതായി റിപ്പോർട്ട്. സംഭവത്തിൽ യൂറോപ്യൻ മെഡിസിൻസ് ഏജൻസി അന്വേഷണം പ്രഖ്യാപിച്ചു. മരിച്ച യുവതി വാക്സിന്റെ ആദ്യ ഡോസ് മേയ് ആറിനാണ് സ്വീകരിച്ചത്. കുറച്ച് ദിവസങ്ങൾക്ക് ശേഷം അസുഖബാധിതയാകുകയായിരുന്നു.