aguero

ല​ണ്ട​ൻ​:​ ​ഞാ​യ​റാ​ഴ്ച​യോ​ടെ​ ​യൂ​റോ​പ്പി​ലെ​ ​പ്ര​മു​ഖ​ ​ഫു​ട്ബാ​ൾ​ ​ലീ​ഗു​ക​ളു​ടെ​ ​ഒ​രു​ ​സീ​സ​ൺ​ ​അ​വ​സാ​നി​ച്ചു.​ ​ഇം​ഗ്ല​ണ്ടി​ൽ​ ​മാ​ഞ്ച​സ്റ്റ​ർ​ ​സിറ്റിയും​ ​സ്‌​പെ​യി​നി​ൽ​ ​അ​ത്‌​ലറ്റി​ക്കോ​ ​മാ​ഡ്രി​ഡും​ ​ഇ​റ്റ​ലി​യി​ൽ​ ​ഇ​ന്റ​ർ​ ​മി​ലാ​നും​ ​ജ​ർ​മ്മ​നി​യി​ൽ​ ​ബ​യേ​ൺ​ ​മ്യൂ​ണി​ക്കും​ ​ഫ്രാ​ൻ​സി​ൽ​ ​ലി​ല്ലെ​യും​ ​ചാ​മ്പ്യ​ൻ​മാ​രാ​യി.​ ​ഇ​തി​ൽ​ ​ബ​യേ​ൺ​ ​മാ​ത്ര​മാ​ണ് ​ലീ​ഗ് ​കി​രീ​ടം​ ​നി​ല​നി​റു​ത്തി​യ​ ​ടീം.

ഇതിഹാസമായി അ​ഗ്യൂ​റോ​ ​
മാഞ്ചസ്റ്റർ സിറ്റി ജേഴ്സിയിൽ തന്റെ അ​വ​സാ​ന​ ​പ്രിമിയർ ലീഗ് മ​ത്സ​രം​ ​അ​വി​സ്മ​ര​ണീ​യ​മാ​ക്കി​ ​റെ​ക്കാ​ഡ് ​തി​ള​ക്ക​ത്തോ​ടെ​ ​ത​ന്നെ​യാ​ണ് ​സെ​ർ​ജി​യോ​ ​അ​ഗ്യൂ​റോ ക്ലബ് വിടാനൊരുങ്ങുന്നത്.​ ​ലീ​ഗി​ലെ​ ​ത​ങ്ങ​ളു​ടെ​ ​അ​വ​സാ​ന​ ​മ​ത്സ​ര​ത്തി​ൽ​ ​സി​റ്റി​ ​എ​വ​ർ​ട്ട​ണി​നെ​ 5​-0​ത്തി​ന് ​തോ​ൽ​പ്പി​ച്ച​പ്പോ​ൾ​ ​അ​തി​ൽ​ ​ര​ണ്ടു​ ​ഗോ​ളു​ക​ളും​ ​അ​ഗ്യൂ​റോ​യു​ടെ​ ​സം​ഭാ​വ​ന​യാ​യി​രു​ന്നു.​ ​ഇ​തോ​ടെ​ ​പ്രി​മി​യ​ർ​ ​ലീ​ഗി​ൽ​ ​ഒ​രു​ ​ക്ല​ബി​നാ​യി​ ​ഏ​റ്റവും​ ​കൂ​ടു​ത​ൽ​ ​ഗോ​ൾ​ ​നേ​ടു​ന്ന​ ​താ​ര​മാ​യി​ ​അ​ഗ്യൂ​റോ.​ 184​ ​ഗോ​ളു​ക​ളാ​ണ് ​അ​ഗ്യൂ​റോ​ ​മാ​ഞ്ച​സ്റ്റ​ർ​ ​ജേ​ഴ്സി​യി​ൽ​ 275​ ​മ​ത്സ​ര​ങ്ങ​ളി​ൽ​ ​നി​ന്ന് ​നേ​ടി​യ​ത്.​ 2011​ലാ​ണ് ​അ​ദ്ദേ​ഹം​ ​സി​റ്റി​യി​ൽ​ ​എ​ത്തു​ന്ന​ത്.​ ​ആ​ ​വ​ർ​ഷം​ ​ത​ന്നെ​ ​അ​ഗ്യൂ​റോ​ ​സി​റ്റി​യെ​ ​പ്രി​മി​യ​ർ​ ​ലീ​ഗ് ​ചാ​മ്പ്യ​ൻ​മാ​രാ​ക്കി​യി​രു​ന്നു.​ ​
അ​ദ്ദേ​ഹം​ ​ബാ​ഴ്സ​ലോ​ണ​യി​ലേ​ക്ക് ​പോ​കു​മെ​ന്നാ​ണ് ​സി​റ്റി​ ​കോ​ച്ച് ​പെ​പ് ​ഗ്വാ​ർ​ഡി​യോ​ള​ ​പ​റ​ഞ്ഞ​ത്.​ ​പ്രി​മി​യ​ർ​ ​ലീ​ഗി​ൽ​ ​ഏ​റ്റവും​ ​കൂ​ടു​ത​ൽ​ ​ഗോ​ളും​ ​അ​സി​സ്റ്റും ഈ സീസണിൽ​ ​നേ​ടി​യ​ത് ​ടോട്ടനത്തിന്റെ ഹാ​രി​ ​കേ​നാ​ണ്.
ലി​ല്ലെ​ ​സൂ​പ്പർ
നി​ർ​ണാ​യ​ക​മാ​യ​ ​ത​ങ്ങ​ളു​ടെ​ ​അ​വ​സാ​ന​ ​ലീ​ഗ് ​മ​ത്സ​ര​ത്തി​ൽ​ ​ആം​ഗേ​ഴ്സി​നെ​ 2​-1​ന് ​കീ​ഴ​ട​ക്കി​ ​ലി​ല്ലെ​ ​സൂ​പ്പ​ർ​ ​താ​ര​ങ്ങ​ള​ട​ങ്ങി​യ​ ​പി.​എ​സ്.​ജി​യെ​ ​ര​ണ്ടാം​ ​സ്ഥാ​ന​ത്തേ​ക്ക് ​പി​ന്ത​ള്ളി​ ​ഫ്ര​ഞ്ച് ​ലീ​ഗ് ​വ​ൺ​ ​കി​രീ​ടം​ ​സ്വ​ന്ത​മാ​ക്കി.മെ​​​സി​​​യും​​​ ​
റോ​​​ണോ​​​യും
ത​​​ങ്ങ​​​ളു​​​ടെ​​​ ​​​ടീ​​​മു​​​ക​​​ളെ​​​ ​​​ലീ​​​ഗ് ​​​ചാ​​​മ്പ്യ​​​ൻ​​​മാ​​​രാ​​​ക്കാ​​​നാ​​​യി​​​ല്ലെ​​​ങ്കി​​​ലും​​​ ​​​മെ​​​സി​​​യും​​​ ​​​റൊ​​​ണാ​​​ൾ​​​ഡോ​​​യും​​​ ​​​അ​​​താ​​​ത് ​​​ലീ​​​ഗു​​​ക​​​ളി​​​ൽ​​​ ​​​ടോ​​​പ് ​​​സ്കോ​​​റ​​​ർ​​​മാ​​​രാ​​​യി.​​​ 29​ ​ഗോ​ളു​ക​ളാ​ണ് ​റൊ​ണാ​ൾ​ഡോ​ ​നേ​ടി​യ​ത്.30​ ​ഗോ​ളു​ക​ളാ​ണ് ​മെ​സി​ ​നേ​ടി​യ​ത്.​ ​അ​തേ​സ​മ​യം​ ​യൂ​റോ​പ്പി​ലെ​ ​ഏ​റ്റ​വും​ ​മി​ക​ച്ച​ ​അ​ഞ്ചു​ ​ലീ​ഗു​ക​ളി​ൽ​ ​മൂ​ന്നി​ലും​ ​ടോ​പ് ​സ്കോ​റ​ർ​ ​ആ​കു​ന്ന​ ​ആ​ദ്യ​ ​താ​ര​മാ​യും​ ​ക്രി​സ്റ്റ്യാ​നോ​ ​മാ​റി.​ ​നേ​ര​ത്തെ​ ​മാ​ഞ്ച​സ്റ്റ​ർ​ ​യു​ണൈ​റ്റ​ഡി​നൊ​പ്പം​ ​ഇം​ഗ്ലീ​ഷ് ​പ്രീ​മി​യ​ർ​ ​ലീ​ഗി​ലും​ ​റ​യ​ൽ​ ​മാ​ഡ്രി​ഡി​നൊ​പ്പം​ ​ലാ​ ​ലി​ഗ​യി​ലും​ ​ക്രി​സ്റ്റ്യാ​നോ​ ​ടോ​പ് ​സ്കോ​റ​ർ​ ​ആ​യി​രു​ന്നു.
ക​ഴി​ഞ്ഞ​ ​ര​ണ്ടു​ ​സീ​സ​ണു​ക​ളി​ലും​ ​യു​വ​ന്റ​സി​നൊ​പ്പം​ ​ക​ളി​ച്ചെ​ങ്കി​ലും​ ​ടോ​പ് ​സ്കോ​റ​ർ​ ​ആ​കാ​ൻ​ ​പോ​ർ​ച്ചു​ഗീ​സ് ​താ​ര​ത്തി​ന് ​ക​ഴി​ഞ്ഞി​രു​ന്നി​ല്ല.2007​-2008​ ​സീ​സ​ണി​ൽ​ ​ഡെ​ൽ​ ​പി​യേ​റൊ​ക്ക് ​ശേ​ഷം​ ​ഈ​ ​നേ​ട്ട​ത്തി​ലെ​ത്തു​ന്ന​ ​ആ​ദ്യ​ ​യു​വ​ന്റ​സ് ​താ​ര​മാ​ണ് ​ക്രി​സ്റ്റ്യാ​നോ.

ലെ​വ​ൻ​ ​പു​ലി​ത​ന്നെ
ബു​ണ്ട​സ് ​ലി​ഗ​യി​ൽ​ ​ഒ​രു​ ​സീ​സ​ണി​ൽ​ ​ഏറ്റവും​ ​കൂ​ടു​ത​ൽ​ ​ഗോ​ൾ​ ​എ​ന്ന​ ​റെ​ക്കാ​ഡ് ​നേ​ട്ട​വു​മാ​യാ​ണ് ​റോ​ബ​ർ​ട്ട് ​ലെ​വ​ൻ​ഡോ​‌​വ്‌​സ്കി​ ​ബ​യേ​ൺ​ ​മ്യൂ​ണി​ക്കി​ന് ​ബു​ണ്ട​സ് ​ലി​ഗ​ ​കി​രീ​ടം​ ​സ്വ​ന്ത​മാ​ക്കാ​ൻ​ ​നി​ർ​ണാ​യ​ര​ ​പ​ങ്കു​വ​ഹി​ച്ച​ത്.​
49​ ​വ​ർ​ഷ​ങ്ങ​ൾ​ക്ക് ​മു​ൻ​പ് 1971​-72​ ​സീ​സ​ണി​ൽ​ 34​ ​മ​ത്സ​ര​ങ്ങ​ളി​ൽ​ ​നി​ന്ന് ​മു​ള്ള​ർ​ ​സ്ഥാ​പി​ച്ച​ 40​ ​ഗോ​ളു​ക​ളു​ടെ​ ​റെ​ക്കാ​ഡാ​ണ് ​ലെ​വ​ൻ​ഡോ​‌​വ്‌​സ്കി​ ​പ​ഴ​ങ്ക​ഥ​യാ​ക്കി​യ​ത്.​ ​
സീ​സ​ണി​ലെ​ ​അ​വ​സാ​ന​ ​മ​ത്സ​ര​ത്തി​ൽ​ ​ഔ​സ്ബ​ർ​ഗി​നെ​തി​രെ​ ​ഗോ​ൾ​ ​നേ​ടി​യാ​ണ് ​ലെ​വ​ൻ​ 41​ ​എ​ന്ന​ ​മാ​ജി​ക്ക​ൽ​ ​സം​ഖ്യ​യി​ലെ​ത്തി​യ​ത്.​ ​തൊ​ണ്ണൂ​റാം​ ​മി​നി​ട്ടി​ലാ​യി​രു​ന്നു​ ​ലെ​വ​ന്റെ​ ​ഗോ​ൾ.