റിയാദ്: സൗദിയിൽ പള്ളികളിൽ ഉച്ചഭാഷിണി ഉപയോഗത്തിന് നിയന്ത്രണം. ബാങ്ക് വിളിക്കുന്നതിനും ഇഖാമത്തിനും മാത്രമായി ഉച്ചഭാഷിണി പരിമിതപ്പെടുത്താനാണ് നിർദ്ദേശം.
നമസ്‌കാര വേളയിൽ പുറത്തേക്കുള്ള ഉച്ചഭാഷിണി പാടില്ലെന്നും ഉച്ചഭാഷിണി ഉപയോഗിക്കുമ്പോൾ ശബ്ദം കുറക്കണമെന്നും നിർദ്ദേശമുണ്ട്.
ശബ്ദം ഉപകരണത്തിന്റെ മൂന്നിലൊന്നിൽ കവിയരുതെന്നും, പുതിയ തീരുമാനം ലംഘിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും മതകാര്യ വകുപ്പ് മന്ത്രി ഡോ. അബ്ദുല്‍ ലത്തീഫ് ആലുഷൈഖ് നിർദ്ദേശിച്ചു.
ചില പള്ളികളിൽ നമസ്‌കാര വേളയിൽ പുറത്തേക്കുള്ള ഉച്ചഭാഷിണികൾ ഉപയോഗിക്കുന്നതായും, ഇത് പരിസരത്തെ വീടുകളിലും മറ്റ് താമസ കേന്ദ്രങ്ങളിലും കഴിയുന്ന പ്രായമായവർക്കും, കുട്ടികൾക്കും, രോഗികൾക്കും പ്രയാസമുണ്ടാക്കുന്നതായും ശ്രദ്ധയിൽപ്പെട്ടതിനെ തുടര്‍ണന്നാണിതെന്നാണ് റിപ്പോർട്ടുകൾ.