k-k-rama

തിരുവനന്തപുരം: നവോത്ഥാനാനന്തര സ്ത്രീ പ്രതിരോധത്തിന്റെ ജനാധിപത്യ മാതൃകയായി താൻ വടകര എം.എൽ.എ കെ.കെ. രമയെ കാണുന്നതായി എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ പി. ​ഗീത. തുണ്ടം തുണ്ടമായി വെട്ടി കൊല ചെയ്യപ്പെട്ട ഒരു രക്ത സാക്ഷിയുടെ ജീവിത സുഹൃത്തായിരുന്നു അവർ. കേരളത്തിൽ ആകെ ഒരു രക്ത സാക്ഷി മാത്രമല്ല ഉള്ളതെന്നും അറിയാം. എന്നാൽ അങ്ങനെയൊരു രക്തസാക്ഷിയുടെ ആത്മാവും കൊണ്ടൊരാൾ പൊതുരംഗത്തും കേരള നിയമസഭയിലും എത്തുന്നത് ഇതാദ്യമായാണെന്നും ​ഗീത ഫേസ്ബുക്കിൽ കുറിച്ചു.

ഏതു രണ്ടാം വരവിനേക്കാളും പതിനഞ്ചാം കേരള നിയമസഭ ചരിത്രപ്പെടുന്നതു രമയുടെ ഈ ഒന്നാം വരവു കൊണ്ടുതന്നെയായിരിക്കും. ബാക്കി 139 എം.എൽ.എ മാരിൽ നിന്നും അവരെ വേറിട്ടതാക്കുന്നത് അവർ നടന്നു വന്ന കനൽവഴികൾ തന്നെയാണ്. ഇങ്ങനെയൊരുവൾ ഇതിനു മുമ്പ് നിയമസഭയിൽ സഗൗരവം ഇങ്ങനെ സത്യപ്രതിജ്ഞ ചെയ്തിട്ടില്ല. അതിനാൽ ആ സത്യപ്രതിജ്ഞയെ മാത്രം ഞാൻ എന്റെ സമയ വഴിയിലേക്ക് ആനയിച്ചിരിക്കുന്നതായും ​ഗീത തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

പി. ​ഗീതയുടെ ഫേസ്ബുക്ക് പോസ്റ്റ്

ഇന്നു നിയമസഭയിൽ സത്യപ്രതിജ്ഞ ചെയ്തത് ഒരു സ കെ കെ രമ മാത്രമായിരുന്നില്ലെന്ന് അറിയാം. എന്നിട്ടും എന്തുകൊണ്ട് ഈ വിഡിയോ മാത്രം പങ്കിടുന്നു എന്നാണെങ്കിൽ അതെന്റെ നിലപാടാണ് എന്നതിനാലാണ്. നവോത്ഥാനാനന്തര സ്ത്രീ പ്രതിരോധത്തിന്റെ ജനാധിപത്യ മാതൃകയായി ഞാൻ രമയെ കാണുന്നു. തുണ്ടം തുണ്ടമായി വെട്ടി കൊല ചെയപ്പെട്ട ഒരു രക്ത സാക്ഷിയുടെ ജീവിത സുഹൃത്തായിരുന്നു അവർ.


കേരളത്തിൽ ആകെ ഒരു രക്തസാക്ഷി മാത്രമല്ല ഉള്ളതെന്നും അറിയാം. എന്നാൽ അങ്ങനെയൊരു രക്തസാക്ഷിയുടെ ആത്മാവും കൊണ്ടൊരാൾ പൊതുരംഗത്തും കേരള നിയമസഭയിലും എത്തുന്നത് ഇതാദ്യമായാണ്. ഇനി അവരെ യുഡിഎഫ് സഹായിച്ചുവെന്നോ? നല്ല കാര്യമാണ്/ ചെയ്യേണ്ട കാര്യമാണ് യുഡിഎഫ് ചെയ്തതെന്ന് ഞാൻ കരുതുന്നു, യുഡിഎഫിനെ ഇക്കാര്യത്തിൽ അഭിനന്ദിക്കുന്നു.

എല്ലാ മുന്നണികളും അവരെ പിന്തുണക്കേണ്ടതായിരുന്നു എന്നാണ് എന്റെ അഭിപ്രായം, ഇനിയെങ്കിലും പിന്തുണക്കണമെന്നും. ആയതിനാൽ ഏതു രണ്ടാം വരവിനേക്കാളും പതിനഞ്ചാം കേരള നിയമസഭ ചരിത്രപ്പെടുന്നതു സ കെ കെ രമയുടെ ഈ ഒന്നാം വരവു കൊണ്ടുതന്നെയായിരിക്കും. ബാക്കി 139 എംഎൽഎ മാരിൽ നിന്നും അവരെ വേറിട്ടതാക്കുന്നത് അവർ നടന്നു വന്ന കനൽവഴികൾ തന്നെയാണ്. ഇങ്ങനെയൊരുവൾ ഇതിനു മുമ്പ് നിയമസഭയിൽ സഗൗരവം ഇങ്ങനെ സത്യപ്രതിജ്ഞ ചെയ്തിട്ടില്ല. അതിനാൽ ആ സത്യപ്രതിജ്ഞയെ മാത്രം ഞാൻ എൻ്റെ സമയ വഴിയിലേക്ക് ആനയിച്ചിരിക്കുന്നു.