prabhul-patel

​​കവരത്തി: ലക്ഷദ്വീപില്‍ മൂന്ന് കുട്ടികള്‍ ഉള്‍പ്പടെ നാലുപേർ പൊലീസ് കസ്റ്റഡിയില്‍. ലക്ഷദ്വീപ് അഡ്‌മിനിസ്ട്രേറ്ററുടെ ഫോണിലേക്ക് വാട്‌സാപ്പ് സന്ദേശം അയച്ചതിനാണ് കസ്റ്റഡിയിലെടുത്തത്. ബിത്ര, അഗതി ദ്വീപുകളില്‍ നിന്നുള്ളവരാണ് അറസ്റ്റിലായത്.

അഗതി ദ്വീപില്‍ നിന്ന് മൂന്ന് കുട്ടികളെയും ബിത്ര ദീപിൽ നിന്നും ഇലക്ട്രിസിറ്റി ജീവനക്കാരനായ ഷെഫീഖിനെയുമാണ് കവരത്തി പൊലീസ് കസ്റ്റഡിയിലെടുത്തത്. വെറും ഹായ് എന്നുമാത്രമാണ് ഷെഫീഖ്, അഡ്‌മിനി‌സ്‌ട്രേറ്ററുടെ ഫോണിലേക്ക് അയച്ച സന്ദേശം.

ലക്ഷദ്വീപ് അഡ്‌മിനിസ്ട്രേറ്ററുടെ നിയമപരിഷ്‌കാരങ്ങള്‍ക്കെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് അറസ്റ്റ്. പ്രഫുൽ പട്ടേൽ ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേറ്ററായി അധികാരമേറ്റ് അഞ്ചുമാസം പിന്നിടുമ്പോള്‍ ലക്ഷദ്വീപിലും പുറത്തും വന്‍ പ്രതിഷേധമാണ് ഉയരുന്നത്. പ്രഫുല്‍ സ്ഥാനമേറ്റശേഷം നടപ്പിലാക്കുന്ന ഭരണപരിഷ്‌കാരങ്ങള്‍ ദ്വീപ് ജനതയുടെ സ്വസ്ഥതയും സമാധാനവും തകര്‍ത്തുകൊണ്ടിരിക്കുകയാണെന്നാണ് ആരോപണം.

മുന്‍ ലക്ഷദ്വീപ് അഡ്‌മിനിസ്ട്രേറ്റര്‍ ദിനേശ്വര്‍ ശ്വാസകോശ രോഗത്തെ തുടര്‍ന്ന് പെട്ടെന്ന് മരിച്ചതോടെയാണ് കഴിഞ്ഞ ഡിസംബറില്‍ പ്രഫുല്‍ പട്ടേല്‍ നിയമിക്കപ്പെട്ടത്. മുന്‍ ഗുജറാത്ത് ആഭ്യന്തര സഹമന്ത്രിയാണ് പ്രഫുല്‍ പട്ടേല്‍.