covid-india

ന്യൂഡൽഹി: കൊവിഡ് വ്യാപനത്തിന്റെ രൂക്ഷത മാറ്റമില്ലാതെ തുടരുമ്പോഴും ആശ്വാസത്തിന് വകനൽകി

രോഗം ഭേദമായവരുടെ കണക്കുകൾ. രോഗികളുടെ വർദ്ധനവിൽ 12.66 ശതമാനം കുറവാണ് ഇക്കഴിഞ്ഞ ആഴ്‌ച രേഖപ്പെടുത്തിയത്.മേയ് 10ന് ശേഷമാണ് രോഗികളുടെ എണ്ണത്തിൽ ക്രമാനുഗതമായ മാറ്റം കണ്ടുതുടങ്ങിയത്..

കർണാടക, മഹാരാഷ്‌ട്ര, തമിഴ്‌നാട്, കേരളം, ആന്ധ്രാപ്രദേശ്, പശ്ചിമബംഗാൾ, രാജസ്ഥാൻ, ഒഡിഷ എന്നീ സംസ്ഥാനങ്ങളിലാണ് യഥാക്രമം ഏറ്റവും കൂടുതൽ രോഗികളുള്ളത്. രാജ്യത്തെ 71..62 ശതമാനം രോഗികളും ഇവിടങ്ങളിൽ നിന്നാണ്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 1,96,427 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ‌്തത്.. 3511 മരണങ്ങളും സംഭവിച്ചു. തമിഴ്നാട്ടിലാണ് ഏറ്റവുമധികം കേസ് റിപ്പോർട്ട് ചെയ‌്തത്. ഇന്നലെ രാജ്യത്താകമാനം റിപ്പോർട്ട് ചെയ‌്തതിന്റെ 17.75 ശതമാനം വരുമിത്.