ന്യൂഡൽഹി: രാജ്യത്ത് ഇന്നും പെട്രോൾ-ഡീസൽ വിലകളിൽ വർദ്ധനവ്. മഹാനഗരങ്ങളിൽ 100 രൂപയോളമായി പെട്രോൾ വില. 24 പൈസയാണ് ഇന്ന് കമ്പനികൾ പെട്രോളിന് വില വർദ്ധിപ്പിച്ചത്. ഡീസലിന് 25 പൈസയും.സംസ്ഥാനത്ത് കൊച്ചിയിൽ പെട്രോളിന് 93.35 രൂപയും ഡീസലിന് 88.62 രൂപയുമാണ്. തിരുവനന്തപുരത്ത് ലിറ്ററിന് 95.42ഉം ഡീസലിന് 90.63മാണ് ഇന്നത്തെ വില.
മുംബയിൽ 99 രൂപ 71 പൈസയാണ് പെട്രോൾ വില. ഡീസലിന് 91 രൂപ 57 പൈസയും. രാജ്യത്ത് ആദ്യമായി പെട്രോൾ 100 രൂപ കടന്ന രാജസ്ഥാനിലെ ശ്രീ ഗംഗാനഗറിൽ ഇന്ന് പെട്രോൾ വില ലിറ്ററിന് 104.42 രൂപ ആണ്. ഡീസലിന് 97.18 രൂപയും. ഭോപാലിലും പെട്രോൾ ലിറ്ററിന് 100 രൂപ കടന്നു. 101.52 ആണ് ഇവിടെ വില. ഡീസലിന് 92.77ഉം.
ഈ മാസം ഇത് പതിമൂന്നാമത് തവണയാണ് ഇന്ധനവില രാജ്യത്ത് വർദ്ധിക്കുന്നത്. ഡൽഹിയിൽ പെട്രോളിന് 93.44 രൂപയും ഡീസലിന് 84.32 രൂപയുമാണ് ഇന്നത്തെ വില.
പെട്രോളിന് ഈ മാസം 2.89 രൂപയും ഡീസലിന് 3.41 രൂപയും വർദ്ധിച്ചു. നിലവിൽ വിവിധ സംസ്ഥാനങ്ങളിലെ കേന്ദ്ര സംസ്ഥാന നികുതികൾ പെട്രോളിന് 61 ശതമാനത്തോളവും ഡീസലിന് 56 ശതമാനത്തോളവും വരും. കേന്ദ്ര എക്‌സൈസ് നികുതി പെട്രോളിന് 32.9 ശതമാനവും ഡീസലിമന് 31.80 ശതമാനവുമാണ്.