തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങളുടെ കാര്യത്തിൽ തീരുമാനമായി. എൻ പ്രഭാവർമ്മ തന്നെയായിരിക്കും മുഖ്യമന്ത്രിയുടെ മാദ്ധ്യമ സെക്രട്ടറി. പി എം മനോജ് പ്രസ് സെക്രട്ടറിയായി തുടരും.
എം സി ദത്തൻ( മെന്‍റർ, സയൻസ്), അഡ്വ എ രാജശേഖരൻ നായർ( സ്‌പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി), സി എം രവീന്ദ്രൻ, പി ഗോപൻ, ദിനേശ് ഭാസ്‌ക്കർ ( അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി), എ സതീഷ് കുമാർ, സാമുവൽ ഫലിപ്പ് മാത്യു (അസിസ്റ്റന്‍റ് പ്രൈവറ്റ് സെക്രട്ടറി), വി എം സുനീഷ്, ജി കെ ബാലാജി( പി എ) എന്നിവരാണ് മറ്റ് സ്റ്റാഫ് അംഗങ്ങൾ.