ഓ മൈ ഗോഡിൽ തുണിക്കടയിൽ തുണി തൂക്കി വിൽപ്പന നടക്കുന്നുണ്ടെന്നറിഞ്ഞ് എത്തിയ ഭാര്യയ്ക്ക് ഭർത്താവ് കൊടുത്ത പണിയാണ് ഈയാഴ്‌ച കാണിക്കുന്നത്. തുണിക്കടയിലെ പർച്ചേസിന് വേണ്ടി ഭാര്യയും ഭർത്താവും കടയിൽ കയറുമ്പോൾ കൂടെ കയറുന്ന സ്ത്രീയാണ് പർച്ചേസ് നടത്തി മുങ്ങിയത്.
കടയിൽ വച്ച് സൗഹൃദം നടിച്ച് സുഹൃത്താണെന്ന് സ്‌ത്രീ കടക്കാരെ തെറ്റിദ്ധരിപ്പിക്കുന്നു. തുടർന്ന് അവർ പർച്ചേസ് ചെയ്‌ത തുണിയുടെ തുക കുടുംബം കൊടുക്കണമെന്ന് വരുന്നു. ഈ സമയത്ത് ഉണ്ടാകുന്ന
സംഭവങ്ങളാണ് ഓ മൈ ഗോഡിന്റെ ഈ എപ്പിസോഡിലെ ക്ളൈമാക്‌സ്.