അശ്വതി: ശരിയും തെറ്റും തിരിച്ചറിയുന്ന കാലം. തിന്മയിൽ നിന്ന് നന്മയിലേക്ക് ദൈവം നയിക്കും.
ഭരണി: പഴയസൗഹൃദങ്ങൾ പുനഃസ്ഥാപിക്കും. കുടുംബജീവിതം തൃപ്തികരമായി മുന്നോട്ട് പോകും.
കാർത്തിക: തൊഴിൽ സംബന്ധമായി പുതിയ ഉടമ്പടികളിൽ ഒപ്പുവയ്ക്കും.പുതിയ വാഹനം സ്വന്തമാക്കും.
രോഹിണി: എല്ലാം സഹിച്ച് പുതിയ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കും. സ്ത്രീകളാൽ അപവാദം, ഉദരരോഗം.
മകയിരം: സുരക്ഷിതമേഖലയിൽ പണം നിക്ഷേപിച്ച് ലാഭം നേടുന്ന കാലം. നടുവേദനയ്ക്ക് ശമനം.
തിരുവാതിര: വിദേശബന്ധുക്കളുടെ സഹായത്താൽ ചെറിയ സ്വപ്നങ്ങൾക്ക് സാക്ഷാത്ക്കാരം. സന്താനങ്ങൾക്ക് തൊഴിൽ നേട്ടം.
പുണർതം: സംഗീതജ്ഞർക്കും കലാകാരന്മാർക്കും സിനിമാക്കാർക്കും നല്ലകാലം. തൊഴിലിൽ പുതുജീവൻ വരും.
പൂയം: ഉദ്യോഗസ്ഥർ മേലധികാരിയുടെ പ്രശംസയ്ക്ക് പാത്രീഭൂതമാകും. പാദരോഗത്തിന് ശമനം കിട്ടും.
ആയില്യം: കല്യാണതടസം മാറികിട്ടും. ബന്ധുസഹായം കിട്ടും. പുതിയ ആരാധനാലയദർശനവും ഫലം.
മകം: വസ്തു, വാഹനം, മൃഗം, കൃഷി ഇവയാൽ ധനനേട്ടം. സഹോദരസ്ഥാനീയരിൽ നിന്നും ഉപദേശവും ധനവും ലഭിക്കും.
പൂരം: അതിഥി സത്ക്കാരത്തിലും ആഘോഷങ്ങളിലും പങ്കെടുക്കും. സന്താനങ്ങൾക്ക് ഉയർച്ചയും രോഗശാന്തിയും ഫലം.
ഉത്രം: മനോബലം വർദ്ധിക്കും. സജ്ജന സംസർഗം ഉണ്ടാകും. വേണ്ടപ്പെട്ടവരെ പിരിഞ്ഞിരിക്കാനും സാദ്ധ്യത.
അത്തം: കേസുകൾ വിജയിക്കും. വിപരീതസാഹചര്യങ്ങളിൽ അത്ഭുതകരമായി ദൈവം രക്ഷപ്പെടുത്തും. ദുഷ്പ്രചരണങ്ങൾ ഇല്ലാതാവും.
ചിത്തിര: മംഗളകർമ്മങ്ങളിൽ ഏർപ്പെടും. ജീവിതപങ്കാളിക്ക് രോഗാരിഷ്ടത, മഹത്തായ ആശയങ്ങൾക്ക് അംഗീകാരം കിട്ടും.
ചോതി: പുതിയ കർമ്മപദ്ധതികൾ രൂപകല്പന ചെയ്ത് മേലധികാരികളുടെ കൈയടി വാങ്ങും.
വിശാഖം: തൊഴിൽ കീർത്തിയും ശമ്പളവർദ്ധനവും കാണുന്നുണ്ട്. മിഥ്യാരോപണങ്ങളെ ശക്തമായി നേരിട്ട് ജയിക്കും.
അനിഴം: ഗുണദോഷസമ്മിശ്രമായി കാര്യങ്ങൾ മുന്നോട്ട് പോകും. അമ്മാവനാൽ സഹായവും ഉപദേശവും കിട്ടും.
തൃക്കേട്ട: തൊഴിൽരംഗത്ത് മാറ്റങ്ങൾ കണ്ടുതുടങ്ങും. കടം കൊടുത്ത പണത്തിൽ കുറച്ച് തിരികെ കിട്ടും.
മൂലം: ആധികാരിക നിയമം വാദിച്ച് മേലധികാരിയെ തറ പറ്റിയ്ക്കും. ത്വക്ക് രോഗത്തിന് ശാന്തികിട്ടും.
പൂരാടം: ലക്ഷ്യപ്രാപ്തിയ്ക്ക് വേണ്ടി അഹോരാത്രം പണിയെടുക്കും. കുടുംബകലഹത്തിന് ശാന്തികിട്ടും.
ഉത്രാടം: ഭാഗ്യപരീക്ഷണങ്ങളിൽ വിജയം ഉണ്ടാകും. ദാമ്പത്യകലഹത്തിന് സാദ്ധ്യത.
തിരുവോണം: പ്രതികൂല സാഹചര്യങ്ങളെ നിഷ്പ്രയാസം തരണം ചെയ്യും. പഴയകാല സ്നേഹിതരുടെ സഹായംകിട്ടും.
അവിട്ടം: വിഷയങ്ങൾ തന്റേതായ അർത്ഥമൂല്യത്താൽ ലക്ഷ്യസ്ഥാനത്ത് എത്തിക്കും.
ചതയം: അസൂയാലുക്കൾ ശല്യം ചെയ്യും. സ്ഥാനക്കയറ്റം ഉണ്ടാകും. തർക്കഭൂമിയും പണവും തിരികെ കിട്ടാൻ സാദ്ധ്യതയേറും.
പൂരുരുട്ടാതി: പുതിയ സംരംഭങ്ങൾ ആരംഭിക്കും. പണമിടപാടുകളിൽ പ്രത്യേക ശ്രദ്ധവേണം.
ഉതൃട്ടാതി: വീട് പുതുക്കി പണിയും. അലസത മാറ്റി എടുക്കണം. മുതിർന്നവരുടെ ഉപദേശം തേടും.
രേവതി: അധികാരപ്പെട്ട ഉദ്യോഗസ്ഥർ മുഖാന്തിരം പ്രതീക്ഷിച്ച ജോലി കിട്ടും. കുടുംബത്തിൽ കാരണവർ സ്ഥാനം ഏറ്റെടുക്കേണ്ടിവരും.