തിരുവനന്തപുരം: ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ( കെ ടി യു) എല്ലാ അവസാന സെമസ്റ്റർ പരീക്ഷകളും ഓൺ ലൈൻ വഴി നടത്തും. വീട്ടിൽ ഇരുന്നും പരീക്ഷ എഴുതാമെന്ന് സാങ്കേതിക സർവകലാശാല അറിയിച്ചു. ജൂൺ 22 മുതൽ 30 വരെയാണ് പരീക്ഷ. ഇതു സംബന്ധിച്ച വിശദമായ മാർഗരേഖ ഉടൻ ഇറക്കുമെന്നും സാങ്കേതിക സർവകലാശാല അറിയിച്ചു.കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്നാണ് സാങ്കേതിക സർവകലാശാലയുടെ നടപടി.