modric

മാ​ഡ്രി​ഡ്:​ ​ക്രൊ​യേ​ഷ്യ​ൻ​ ​പ്ലേ​മേ​ക്ക​ർ​ ​ ലൂ​ക്ക​ ​മൊ​ഡ്രി​ച്ച് ​സ്‌​‌​പാ​നി​ഷ് ​സൂ​പ്പ​ർ​ ​ക്ല​ബ് ​റ​യ​ൽ​ ​മാ​ഡ്രി​ഡു​മാ​യു​ള്ള​ ​ക​രാ​ർ​ ​നീ​ട്ടി.​ 2022​ ​ജൂ​ൺ​വ​രെ​യാ​ണ് ​ക​രാ​ർ​ ​നീ​ട്ടി​യ​ത്.​

35​കാ​ര​നാ​യ​ ​മൊ​ഡ്രി​ച്ചും​ ​റ​യ​ലു​മാ​യു​ള്ള​ ​നി​ല​വി​ലെ​ ​ക​രാ​ർ​ ​അ​ടു​ത്ത​ ​മാ​സം​ ​അ​വ​സാ​നി​ക്കും.​ ​
ലോ​ക​ത്തെ​ ​ഏ​റ്റ​വും​ ​മി​ക​ച്ച​ ​ക്ല​ബി​ന്റെ​ ​ജേ​ഴ്സി​ ​വീ​ണ്ടും​ ​അ​ണി​യാ​നാ​വു​ന്ന​തി​ൽ​ ​സ​ന്തോ​ഷ​മു​ണ്ടെ​ന്ന് ​മൊ​ഡ്രി​ച്ച് ​പ​റ​ഞ്ഞു.​ 2012​ൽ​ ​ടോ​ട്ട​ൻ​ഹാം​ ​ഹോ​ട്ട്‌​സ്പ​റി​ൽ​ ​നി​ന്ന് 40​ ​മി​ല്യ​ൺ​ ​യൂ​റോ​യ്ക്കാ​ണ് ​മൊ​ഡ്രി​ച്ച് ​റ​യ​ലി​ൽ​ ​എ​ത്തി​യ​ത്.​ ​
സെ​ർ​ജി​യോ​ ​റാ​മോ​സും​ ​ലൂ​ക്കാ​സ് ​വാ​സ്ക​സും​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​ചി​ല​ ​പ്ര​മു​ഖ​ ​താ​ര​ങ്ങ​ളു​ടെ​ ​റ​യ​ലു​മാ​യു​ള്ള​ ​ക​രാ​റും​ ​ജൂ​ൺ​ 30​ന് ​അ​വ​സാ​വ​നി​ക്കും.