ലണ്ടൻ: ഫോർമുല വൺ ഭരണസമിതിയുടെ മുൻ പ്രസിഡന്റ് മാക്സി മോസ്ലി അന്തരിച്ചു. 81 വയസായിരുന്നു. അർബുദ ബാധയെത്തുർത്ത് ചികിത്സയിലായിരുന്നു. റേസിംഗ് ഡ്രൈവറും ടീം ഉടമയും അഭിഭാഷകനുമായിരുന്നു മോസ്ലി. 1993ലാണ് ഇന്റർ നാഷണൽ ഓട്ടോമൊബൈൽ ഫെഡറേഷന്റെ പ്രസിഡന്റാകുന്നത്.