sagar-rana-murder-case

പോ​സ്‌​റ്റു മോ​ർ​ട്ടം​ ​റി​പ്പോ​ർ​ട്ട് ​പു​റ​ത്ത്

ന്യൂ​ഡ​ൽ​ഹി​ ​:​ ​ഛ​ത്ര​സ്സാ​ൽ​ ​സ്‌​റ്റേഡി​യ​ത്തി​ന്റെ​ ​പാ​ർ​ക്കിം​ഗ് ​ഏ​രി​യ​യി​ൽ​ ​വ​ച്ച് ​മ​ർ​ദ്ദ​ന​മേ​റ്റ് കൊ​ല്ല​പ്പെ​ട്ട​ ​മു​ൻ​ ​ദേ​ശീ​യ​ ​ജൂ​നി​യ​ർ​ ​ഗു​സ്തി​ ​ചാ​മ്പ്യ​ൻ​ ​സാ​ഗ​ർ​ ​റാ​ണ​യു​ടെ​ ​പോ​സ്റ്റ് ​മോ​ർ​ട്ടം​ ​റി​പ്പോ​ർ​ട്ട് ​പു​റ​ത്തു​ ​വ​ന്നു.​ ​ത​ല​യി​ൽ​ ​ഉ​ൾ​പ്പെ​ടെ​ ​ശ​രീ​ര​ത്തി​ൽ​ ​മു​ഴു​വ​ൻ​ ​മ​ർ​ദ്ദ​ന​മേ​റ്റതി​ന്റെ​ ​പാ​ടു​ക​ളു​ണ്ടെ​ന്ന് ​പോ​സ്റ്റ് ​മോ​ർ​ട്ടം​ ​റി​പ്പോ​ർ​ട്ടി​ൽ​ ​പ​റ​യു​ന്നു.​ ​സാ​ഗ​റി​ന്റെ​ ​കൊ​ല​പാ​ത​ക​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​ഒ​ളി​മ്പി​ക്ക് ​മെ​ഡ​ൽ​ ​ജേ​താ​വ് ​സു​ശീ​ൽ​ ​കു​മാ​ർ​ ​അ​റ​സ്റ്റി​ലാ​യ​തി​ന് ​പി​ന്നാ​ലെ​യാ​ണ് ​പോ​സ്‌​റ്റ് ​മോ​ർ​ട്ടം​ ​റി​പ്പോ​ർ​ട്ട് ​പു​റ​ത്തു​ ​വ​ന്നി​രി​ക്കു​ന്ന​ത്. സാ​ഗ​റി​ന്റെ​ ​ത​ല​യി​ൽ​ ​ക​ട്ടി​യു​ള്ള​ ​വ​സ്തു​കൊ​ണ്ട് ​അ​ടി​യേ​റ്റി​ട്ടു​ണ്ടെ​ന്ന് ​റി​പ്പോ​‌​‌​ർ​ട്ടി​ൽ​ ​പ​റ​യു​ന്നു.​ ​ത​ല​മു​ത​ൽ​ ​കാ​ൽ​ ​മു​ട്ടു​വ​രെ​ ​അ​ടി​യേ​റ്റ​തി​ന്റെ​ ​പാ​ടു​ക​ളും​ ​മു​റി​വു​ക​ളു​മു​ണ്ട്.​ ​മു​റി​വു​ക​ളെ​ല്ലാം​ ​ആ​ഴ​ത്തി​ലു​ള്ള​താ​ണ്.​ ​
എ​ല്ലു​ക​ളും​ ​പൊ​ട്ടി​യി​ട്ടു​ണ്ട്.​ ​ഈ​ ​മു​റി​വു​ക​ളെ​ല്ലാം​ ​മ​ര​ണ​ത്തി​ന്റെ​ ​മു​ൻ​പു​ള്ള​താ​ണെ​ന്ന് ​ബാ​ബു​ ​ജ​ഗ്‌​ജീ​വ​ൻ​ ​റാം​ ​മെ​മ്മോ​റി​യ​ൽ​ ​ആ​ശു​പ​ത്രി​യി​ലെ​ ​ഡോ​ക്ട​ർ​മാ​ർ​ ​പ​റ​യു​ന്നു.​ സാ​ഗ​റി​ന്റെ​ ​ര​ക്ത​ ​സാ​മ്പി​ളു​ക​ൾ​ ​പ​രി​ശോ​ധ​ന​യ്ക്കാ​യി​ ​എ​ടു​ത്തി​ട്ടു​ണ്ട്.​ ​
മേ​യ് ​നാ​ലി​നാ​ണ് ​സാ​ഗ​റും​ ​സു​ശീ​ൽ​ക്കു​മാ​റും​ ​സം​ഘ​വും​ ​ത​മ്മി​ൽ​ ​ഛ​ത്ര​സ്സാ​ൽ​ ​സ്റ്റേ​ഡി​യ​ ​പ​രി​സ​ര​ത്ത് ​ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്.
ക​രാ​ർ​ ​ റ​ദ്ദാ​ക്കും
അ​തേ​സ​മ​യം​ ​റ​സ്‌​ലിം​ഗ് ​ഫെ​ഡ​റേ​ഷ​ൻ​ ​ഒ​ഫ് ​ഇ​ന്ത്യ​യു​ടെ​ ​വാ​ർ​ഷി​ക​ ​ക​രാ​റി​ൽ​ ​നി​ന്ന് ​സു​ശീ​ൽ​ ​കു​മാ​റി​നെ​ ​ഒ​ഴി​വാ​ക്കും.​ ​നി​ല​വി​ലെ​ ​വി​ഷ​യ​ങ്ങ​ൾ​ ​കൊ​ണ്ട​ല്ലെ​ന്നും​ ​പ്ര​ക​ട​നം​ ​മോ​ശ​മാ​യ​തി​നാ​ലാ​ണ് ​ഒ​ഴി​വാ​ക്കു​ന്ന​തെ​ന്നുമാണ് ​വി​ശ​ദീ​ക​ര​ണം.