kk

വിശാഖപട്ടണം: ആന്ധ്രാപ്രദേശിലെ ഹിന്ദുസ്ഥാൻ പെട്രോളിയം പ്ലാന്റില്‍ വൻ പൊട്ടിത്തെറിയും തീപിടിത്തവും​. വിശാഖപട്ടണത്തെ ഹിന്ദുസ്ഥാന്‍ പെട്രോളിയം പ്ലാന്റിലെ മൂന്നാം നിലയിലാണ് തീപിടിത്തമുണ്ടായത്. ആളപായമില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകളിൽ പറയുന്നത്..പ്ലാന്റില്‍നിന്ന് കനത്ത പുക ഉയരുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

അഞ്ച് അഗ്നിശമന സേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണയ്ക്കാന്‍ ശ്രമിക്കുകയാണ്. അഗ്നിബാധയുടെ കാരണം വ്യക്തമല്ല.