kk

ന്യൂഡൽഹി : പുതിയ സി.ബി.ഐ ഡയറക്‌ടറുടെ നിയമനത്തിൽ ചിഫ് ജസ്റ്റിസ് എൻ.വി.. രമണയുടെ നിലപാടുകൾ നിർണായകമായതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.. സിബിഐ ഡയറക്ടറെ കണ്ടെത്താനുള്ള കഴിഞ്ഞ ദിവസത്തെ യോഗത്തിൽ കേന്ദ്ര സർക്കാർ മനസിൽ കണ്ട രണ്ട് പേരുകൾ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ..വി രമണ വെട്ടി. പ്രധാനമന്ത്രി, ലോകസഭയിലെ പ്രതിപക്ഷ നേതാവ്, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്നിവരടങ്ങിയ മൂന്നംഗ സമിതിയാണ് സി.ബി.ഐ മേധാവിയായി പരിഗണിക്കേണ്ടവരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കുന്നത്..

വിരമിക്കാൻ ആറ് മാസം മാത്രമുള്ള ഉദ്യോഗസ്ഥരെ ഈ പദവിയിലേക്ക് പരിഗണിക്കരുതെന്ന് സുപ്രീംകോടതി മാർഗനിർദ്ദേശം ക‌ർശനമായി നടപ്പാക്കണമെന്ന് ചീഫ് ജസ്റ്റിസ് രമണ യോഗത്തിൽ ആവശ്യപ്പെട്ടതായാണ് വിവരം. സി.ബി.ഐ ഡയറക്ടർ പദവിയിലേക്ക് ഇത്തരമൊരു മാനദണ്ഡം ആദ്യമായിട്ടായിരുന്നു കൊണ്ടുവന്നിരുന്നത്. അത് നടപ്പാക്കണമെന്നും രമണ പറഞ്ഞു. ഇതോടെ ബി.എസ്എഫ് ചീഫ് രാകേഷ് അസ്താന, എൻ.ഐ.എ ചീഫ് വൈ.സി മോദി എന്നിവർ പുറത്തായി. ഓഗസ്റ്റ് 31ന് അസ്താനയും മേയ് 31ന് വൈസി മോദിയും വിരമിക്കാനിരിക്കുകയാണ്.

കേന്ദ്ര സർക്കാർ ഇവർ രണ്ടുപേരെയുമാണ് കൂടുതലായി പരിഗണിച്ചിരുന്നത്. അതോടെ ഇവരെ തഴയേണ്ടി വന്നു. കേരള ഡിജിപി ലോക്‌നാഥ് ബെഹ്റയ്ക്കും ചുരുക്കപ്പട്ടികയിൽ ഇടം നേടാൻ കഴിഞ്ഞിരുന്നില്ല..മഹാരാഷ്ട്ര ഡി.ജി.പി സുഭോധ് കുമാർ ജെസ്വാൾ, എസ്..എസ്.ബി ഡയറക്ടർ ജനറൽ കെ.ആർ. ചന്ദ്ര, ആഭ്യന്തര മന്ത്രാലയ സ്‌പെഷ്യൽ സെക്രട്ടറി വി.എസ്‌.കെ കൗമുദി എന്നിവരാണ് അന്തിമ പട്ടികയിലുള്ളത്. ഇവരിൽ ജെസ്വാളിനാണ് കൂടുതൽ സാധ്യത കൽപ്പിക്കുന്നത്.. . സീനിയോറിറ്റി കൂടുതൽ സുഭോധ് കുമാർ ജെസ്വാളിനാണ്. അതേസമയം അധീർ ചൗധരി വിഷയത്തിൽ എതിർപ്പറിയിച്ചിരുന്നു. പേർസണൽ ആൻഡ് ട്രെയിനിംഗ് ഡിപ്പാർട്ട്‌മെന്റ് നേരത്തെ 109 പേരുടെ പട്ടിക തയ്യാറാക്കിയിരുന്നു. മേയ് 11ന് തയ്യാറാക്കിയ പട്ടികയിൽ കഴിഞ്ഞ ദിവസം ആകെ 16 പേരാണ് ഉണ്ടായിരുന്നതെന്നും അധീർ ചൗധരി പറഞ്ഞു.