ബംഗളൂരു: ഇന്ത്യ തദ്ദേശിയമായി വികസിപ്പിച്ച കൊവിഡ് പ്രതിരോധ വാക്സിനായ കൊവാക്സിന് ലോകാരോഗ്യ സംഘടനയുടെ അനുമതി ജൂലായിലോ സെപ്തംബറിലോ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഭാരത് ബയോടെക് അറിയിച്ചു. വിദേശ രാജ്യങ്ങളിലെ അനുമതിക്കായിുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും കൊവാക്സിൻ നിർമ്മാതാക്കളായ ഭാരത് ബയോടെക് ട്വിറ്ററിൽ കുറിച്ചു. .
60 രാജ്യങ്ങളിൽ നിയന്ത്രിത അനുമതിക്കായി നടപടി തുടങ്ങി. ഭൂരിഭാഗം രാജ്യങ്ങളിലും വാക്‌സിൻ എടുക്കാത്തവർക്ക് കൊവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റുമായി യാത്ര ചെയ്യാമെന്നും നിർമാതാക്കൾ പറയുന്നു .