കവരത്തി:അഡ്മിനിസ്‌ട്രേറ്റർക്കെതിരെ പ്രതിഷേധം ശക്തമാക്കി ലക്ഷദ്വീപ് ബിജെപിയിൽ കൂട്ടരാജി.യുവമോർച്ച ജനറൽ സെക്രട്ടറി പി പി മുഹമ്മദ് ഹാഷി അടക്കം എട്ട് നേതാക്കൾ രാജിവെച്ചു. ബിജെപി ദേശീയ ഉപാധ്യക്ഷൻ എ പി അബ്ദുള്ളക്കുട്ടിക്ക് നേതാക്കൾ രാജിക്കത്ത് നൽകി. ലക്ഷദ്വീപിലെ അഡ്മിനിസ്‌ട്രേറ്റർ നടപ്പാക്കിയ നിയമ പരിഷ്‌ക്കാരങ്ങൾക്കെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് ലക്ഷദ്വീപിലെ ബി.ജെ.പി നേതാക്കൾ തന്നെ കൂട്ടരാജിയുമായി രംഗത്തെത്തിയത്.. .