ഓഫ് റോഡ് യാത്രികർക്കായി എത്തുന്ന ഫോഴ്സിന്റെ പുതിയ വാഹനമാണ് ഗുർഖ. 2020 ഓട്ടോ എക്സ്‌പോയിൽ പ്രദർശനത്തിനെത്തിയ പുതുതലമുറ ഗുർഖയുടെ വരവ് അധികം വൈകാതെയുണ്ടാകും. മഹീന്ദ്ര ഥാർ എത്തിയതിനൊപ്പം കഴിഞ്ഞ ഉത്സവ സീസണിൽ തന്നെ വിപണിയിൽ എത്താനൊരുങ്ങിയ വാഹനമാണ് ഗുർഖയും. എന്നാൽ, കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വരവ് നീളുകയായിരുന്നു. നിലവിലെ ഗുർഖയ്‌ക്ക് കരുത്തേകുന്ന 2.6 ലിറ്റർ എൻജിന്റെ ബിഎസ് 6 പതിപ്പായിരിക്കും പുതിയ മോഡലിലും നൽകുക. ഥാറിന്റെ പ്രധാന എതിരാളിയായിരിക്കും ഗൂർഖ.