നഖങ്ങൾ നോക്കിയാൽ ആളിന്റെ വൃത്തി അറിയാമെന്ന് പറയില്ലേ. എപ്പോഴും വൃത്തിയായി സൂക്ഷിക്കേണ്ടവയാണ് കൈകാലുകളിലെ നഖങ്ങൾ എന്ന് സാരം. ഇതാ ചില സൂത്രങ്ങൾ
ചെറുനാരങ്ങാനീര് നഖങ്ങളിൽ പുരട്ടി അരമണിക്കൂറിനുശേഷം പനിനീരിൽ മുക്കിയ പഞ്ഞി കൊണ്ടു തുടയ്ക്കുക. നഖങ്ങൾക്ക് കട്ടിയും തിളക്കം കിട്ടും.
രാത്രിയിൽ ഒലിവെണ്ണയിൽ നഖങ്ങൾ മുക്കി കുറച്ച് നേരം ഇരിക്കുക. നഖത്തിന് തിളക്കം ലഭിക്കും.
നിലവാരം കുറഞ്ഞ നെയിൽ പോളിഷ് ഉപയോഗിക്കരുത്. ഇത് നഖത്തിന്റെ ആരോഗ്യത്തെ സാരമായി ബാധിക്കും.
രണ്ടോ മൂന്നോ ഉരുളക്കിഴങ്ങ് പുഴുങ്ങി നന്നായി ഉടച്ച് നഖങ്ങളും കൈപ്പത്തിയും ഉൾപ്പെടെ നന്നായി കവർ ചെയ്ത് അരമണിക്കൂർ വിശ്രമിക്കുക. മുടങ്ങാതെ ചെയ്യുക. നഖങ്ങൾക്ക് കാന്തി ലഭിക്കും.