ന്യൂഡൽഹി: ശരീരത്തിന്‍റെ പ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും ഓക്‌സിജൻ ലെവൽ കൂട്ടാനും സഹായിക്കുന്ന യോഗ പരിശീലനങ്ങൾ ഈശ ഫൗണ്ടേഷൻ ഓൺലൈൻ ആയി പഠിപ്പിക്കുന്നു. എല്ലാ ദിവസവും രാവിലെ ഏഴ് മണിക്ക് നടക്കുന്ന ഓൺലൈൻ സെഷനിൽ ജനങ്ങൾക്ക് സൗജന്യമായി പങ്കെടുക്കാം.
ഇമ്മ്യൂണിറ്റി വർദ്ധിപ്പിക്കുന്ന സാഷ്‌ടാംഗ, മകരാസന, സിംഹക്രിയ എന്നീ പരിശീലനങ്ങൾ ആണ് 40 മിനിറ്റ് നീളുന്ന സൂം സെഷനിൽ പഠിപ്പിക്കുന്നത്. നിത്യേന ഉള്ള സെഷൻസ് ജൂൺ 30 വരെ തുടരും. ഇത് കൂടാതെ കോളേജ്, സ്‌കൂൾ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും, ബാങ്ക്, ഐ ടി ജീവനക്കാർക്കും പ്രത്യേക സെഷനുകൾ നടക്കുന്നുണ്ട്. താത്പര്യമുള്ള സ്ഥാപനങ്ങൾക്കും ഡിപ്പാർട്ട്മെന്‍റുകൾക്കും അവരുടെ ജീവനക്കാർക്കായി ഈ സെഷനുകൾ സംഘടിപ്പിക്കാനും ഈശ അവസരം ഒരുക്കുന്നുണ്ട്.
സെഷൻ രജിസ്റ്റർ ചെയ്യാൻ : http://isha.co/dailyyoga
കൂടുതൽ വിവരങ്ങൾ താഴെ കൊടുക്കുന്നു
ജേർണൽ ഓഫ് ആൾട്ടർനേറ്റിവ് ആൻഡ് കോംപ്ലിമെന്‍ററി മെഡിസിനിൽ (JACM) പ്രസിദ്ധീകരിച്ച ഒരു ഗവേഷണഫല പ്രകാരം, സിംഹക്രിയ അഭ്യസിക്കുന്ന ഭൂരിഭാഗം പേർക്കും പരിശീലനത്തിനു ശേഷം കൂടുതൽ സമാധാനവും, പ്രതീക്ഷയും, വിശ്രാന്തിയും അനുഭവപ്പെടുന്നതായി റിപ്പോർട്ട് ചെയ്യപ്പെടുന്നു.
വിശാഖപട്ടണത്തെ സെവൻ ഹിൽസ് ഹോസ്പിറ്റലിലെ ന്യൂറോ ആൻഡ് സ്പൈൻ വിഭാഗത്തിലെ, ഡോ. പി.വി. രമണ സിംഹക്രിയയെപ്പറ്റി പറയുന്നത്, "കൊവിഡ്-19 പ്രതിസന്ധി ആരംഭിച്ചത് മുതൽ ഞാൻ സിംഹ ക്രിയ പരിശീലിക്കുകയാണ്. ഈ പ്രക്രിയ പതിവായി ചെയ്യുന്നതിലൂടെ, ശ്വാസകോശശേഷി, ഓക്സിജൻ സാച്ചുറേഷൻ, രോഗപ്രതിരോധ ശേഷി എന്നിവ മെച്ചപ്പെടുന്നു. മാനസിക സമ്മർദ്ദം കുറയുന്നതാണ്, ഞാൻ അനുഭവിച്ച ഏറ്റവും മെച്ചപ്പെട്ട ഗുണം. സിംഹ ക്രിയ സ്ഥിരമായി അഭ്യസിക്കാൻ ഞാൻ നിങ്ങളോടു ശുപാർശ ചെയ്യുന്നു."
ആൾ ഇന്ത്യ ഇൻസ്റ്റിറ്റ‌്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ (AIIMS) ഡോ സ്‌തുതി ഗൈറോള, സിംഹക്രിയയിലൂടെ തന്‍റെ ശ്വസന പ്രവർത്തി മെച്ചപ്പെട്ടതായി അഭിപ്രായപ്പെടുന്നു. "സിംഹക്രിയ പരിശീലിച്ച ഉടനെ തന്നെ, എനിക്ക് സുഖകരമായ അനുഭവമാണ്. എന്‍റെ ശ്വസനേന്ദ്രിയങ്ങൾ കൂടുതൽ ആരോഗ്യപൂർണമാണെന്ന് എനിക്ക് അനുഭവപ്പെടുന്നു" എന്ന് അവർ പറഞ്ഞു.
ഈ യോഗ അഭ്യാസം ചെയ്യുന്നതിന്‍റെ വീഡിയോ നമുക്ക് ശ്രദ്ധിക്കാം
PranamIsha Media Relations 9495244145