ദക്ഷിണേന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള അഭിനേത്രിമാരിലൊരളാണ് രശ്മിക മന്ദാന. കൊവിഡ് പ്രതിസന്ധിയിൽ പ്രതീക്ഷകൾ കൈവിടാതെ മുന്നോട്ട് പോവണമെന്ന് രശ്മിക പറയുന്നു. വളരെയധികം വെല്ലുവിളി നിറഞ്ഞ ഒരു സാഹചര്യത്തിലൂടെയാണ് ലോകം കടന്ന് പോകുന്നതെന്നും എന്നാൽ പ്രതീക്ഷകൾ മുറുകെ പിടിക്കണെമന്നും രശ്മിക പറയുന്നു.''നമുക്ക് ആർക്കും പ്രവചിക്കാൻ കഴിയാത്ത ഒരു കാലത്താണ് നമ്മൾ ജീവിക്കുന്നത്. എല്ലാവരും സുരക്ഷിതരായി ഇരിക്കുക. നിത്യജീവിതത്തിലെ പെട്ടന്നുള്ള മാറ്റങ്ങൾ നമ്മൾ ഓരോരുത്തർക്കും ഉത്കണ്ഠയും അനിശ്ചിതത്വവും ഉണ്ടാകാൻ കാരണമായി. വ്യക്തിപരമായും ഈ മാറ്റം എന്നെയും വളരെ അധികം ബാധിച്ചു. എന്നാൽ ഇതുപോലൊരു പ്രതികൂല സാഹചര്യത്തിൽ പോസിറ്റീവ് മനോഭാവത്തോടെ ഇരിക്കുന്നതാണ് ഏറ്റവും നല്ലത്. ഈ യുദ്ധം വിജയിക്കാൻ നമുക്ക് ഒരു പടി കൂടിയെ മുന്നോട്ടുവയ്ക്കേണ്ടതുള്ളൂ. ഇൗ യുദ്ധം നമ്മൾ വിജയിക്കും."" രശ്മികയുടെ വാക്കുകൾ.