ബാലതാരമായെത്തി സിനിമാപ്രേമികളുടെ മനം കവർന്ന താരമാണ് അനിഖ സുരേന്ദ്രൻ. 14 വർഷമായി സിനിമയിൽ സജീവമായ താരം അടുത്തിടെ ജയലളിതയുടെ ജീവിതം അടിസ്ഥാനമാക്കി ഒരുക്കിയ ക്യൂൻ എന്ന വെബ് സീരിസിലൂടെ ജനശ്രദ്ധ നേടിയത്. ഛോട്ടാമുംബയിലൂടെ സിനിമാലോകത്തെത്തിയ അനിഖ ഇതിനകം പതിനഞ്ചോളം സിനിമകളിൽ മലയാളത്തിലും തമിഴിലുമായി അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഇന്ത്യൻ സിനിമയുടെ ഇതിഹാസമായ അമിതാഭ് ബച്ചനോടൊപ്പം അഭിനയിച്ച കാലത്തെ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ പങ്കുവച്ചിരിക്കുകയാണ് അനിഖ. സിനിമകളിൽ സജീവമായ അനിഖ സോഷ്യൽമീഡിയയിലും ഏറെ സജീവാണ്. ബച്ചനോടൊപ്പം അഭിനയിക്കാൻ ലഭിച്ച അവസരത്തെ കുറിച്ച് ഇൻസ്റ്റയിൽ പങ്കുവച്ചിരിക്കുകയാണ് അനിഖ. സെറ്റുകൾ ഏറെ മിസ് ചെയ്യുന്നു എന്ന കുറിപ്പോടെയാണ് അമിതാഭ് ബച്ചനോടൊപ്പമുള്ള ചിത്രങ്ങൾ അനിഖ പങ്കുവച്ചിരിക്കുന്നത്. കൊവിഡ് കാലത്തിന് മുമ്പ് നടത്തിയ ഷൂട്ടിൽ നിന്നുള്ള ബിഹൈൻഡ് ദ സീൻ സ്നാപ്പുകളാണ് അനിഖ പങ്കുവെച്ചിരിക്കുന്നത്. ഒരു ഫ്‌ളൈറ്റ് മാതൃകയിലുള്ള സെറ്റിലാണ് ഷൂട്ടെന്ന് ചിത്രങ്ങളിൽ നിന്ന് വ്യക്തമാണ്. മാൽകിസ്റ്റ് ചീസ് ക്രാക്കർ പരസ്യത്തിനുവേണ്ടിയാണ് അമിതാഭ് ബച്ചനും അനിഖയും ഒരുമിച്ചത്. ബച്ചനൊപ്പം അഭിനയിക്കാൻ കഴിഞ്ഞതിൽ താൻ വളരെയേറെ എക്‌സൈറ്റഡാണെന്നും താരം പരസ്യം വീഡിയോ പങ്കുവച്ചുകൊണ്ട് ഇൻസ്റ്റയിൽ കുറിച്ചിട്ടുണ്ട്.