aa

മ​ല​യാ​ളി​ക​ളു​ടെ​ ​പ്രി​യതാരമാണ് ​ഭാ​വ​ന​ .​ വി​വാഹശേഷം മ​ല​യാ​ള​ ​സി​നി​മ​യി​ൽ​ ​നി​ന്ന് ​വി​ട്ടുനി​ൽ​കു​ക​യാ​ണെ​ങ്കി​ലും​ ​മ​ല​യാ​ളി​കൾക്ക് ഭാവനയോടുള്ള ഇഷ്ടത്തി​ന് ഇപ്പോഴും ഒട്ടും കുറവുവന്നി​ട്ടി​ല്ല. സ​മൂ​ഹ​ ​മാ​ദ്ധ്യ​മ​ങ്ങ​ളി​ൽ​ ​താ​രം​ ​പ​ങ്കു​വ​യ്ക്കു​ന്ന​ ​ചി​ത്ര​ങ്ങ​ളെ​ല്ലാം​ ​ആ​രാ​ധ​ക​ർ​ ​ഏ​റ്റെ​ടു​ക്കാ​റു​ണ്ട്.​ ​

ത​ന്റെ​ ​സു​ഹൃ​ത്തു​ക്ക​ളാ​യ​ ​ര​മ്യ നമ്പീശൻ, ​മൃ​ദു​ല​ മുരളി​, ​ ​ശി​ല്പ​ ​ബാ​ല​ ​എ​ന്നി​വ​ർ​ക്കൊ​പ്പം​ ​അ​ടി​ച്ചു​പൊ​ളി​ച്ച​ ​ദു​ബാ​യ് ​ ദി​നങ്ങൾ താൻ വല്ലാതെ ​മി​സ്സ് ​ചെ​യ്യു​ന്നു​വെ​ന്ന് ​ഭാ​വ​ന​ ​പ​റ​യു​ന്നു.​ ​ദു​ബാ​യ് ​ദി​ന​ങ്ങ​ളി​ലെ​ ​ ​ചി​ത്ര​ങ്ങ​ളും​ ​ഭാ​വ​ന​ ​ത​ന്റെ​ ​ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ​ ​പ​ങ്കു​വച്ചു.


‘​ക​ര​യി​പ്പി​ക്കു​മോ​’​ ​എ​ന്നാ​ണ് ​പോ​സ്റ്റി​ന് ​മൃ​ദു​ല​ ​ക​മന്റ് ​ചെ​യ്തി​രി​ക്കുന്ന​ത്.​ ​'​ആ​ ​സ​മ​യ​ത്തേ​ക്ക് ​മ​ട​ങ്ങി​ ​പോ​കാ​ൻ​ ​ടൈം​ ​മെ​ഷീ​ൻ​ ​ഉ​ണ്ടോ​'​ ​എ​ന്നാ​ണ് ​ശി​ല്പ​ ​ബാ​ല​യു​ടെ​ ​ചോ​ദ്യം.​ ​ഭാ​വ​ന​യെ​ ​പോ​ലെ​ ​ത​ങ്ങ​ളും​ ​ആ​ ​ന​ല്ല​ ​നി​മി​ഷ​ങ്ങ​ൾ​ ​മി​സ് ​ചെ​യ്യു​ന്നു​ണ്ട് ​എ​ന്ന് ​അ​വ​രും​ ​പ​റ​യു​ന്ന​ത്.
ആ​ദം​ ​ജോ​ണാ​ണ് ​ഭാ​വ​ന​ ​ഏ​റ്റ​വു​മൊ​ടു​വി​ൽ​ ​അ​ഭി​ന​യി​ച്ച​ ​മ​ല​യാ​ള​ ​ചി​ത്രം.​ ​ത​മി​ഴി​ൽ​ ​സൂ​പ്പ​ർ​ഹി​റ്റാ​യ​ ​വി​ജ​യ് ​സേ​തു​പ​തി​ ​തൃ​ഷ​ ​ചി​ത്രം​ 96​ ​ന്റെ​ ​ക​ന്ന​ട​ ​റീ​മേ​ക്ക് 99​ ​ൽ​ ​ഭാ​വ​ന​യാ​ണ് ​തൃ​ഷ​ ​ചെ​യ്ത​ ​ജാ​നു​ ​എ​ന്ന​ ​വേ​ഷം​ ​അ​വ​ത​രി​പ്പി​ച്ച​ത്. ഇൻസ്പെക്ടർ വി​ക്രമാണ് ഭാവനയുടെ ഒടുവി​ൽ റി​ലീസായ മറ്റൊരു ചി​ത്രം. കന്നടയി​ൽ ഭജ് രംഗി​ 2. ഗോവി​ന്ദ ഗോവി​ന്ദ, ശ്രീകൃഷ്ണ @ജി​മെയി​ൽ ഡോട്ട് കോം എന്നീ ചി​ത്രങ്ങളും ഭാവനയുടേതായി​ അണി​യറയി​ൽ ഒരുങ്ങുകയാണ്.കന്നട നടനും നിർമ്മാതാവുമായ നവീനെ ഭാവന വി​വാഹം കഴി​ച്ചത് 2018ൽ ആണ്.