കൊച്ചി: ബാങ്ക് ഇതര ധനകാര്യസ്ഥാപനമായ ആദിത്യബിർള കാപിറ്റൽ ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനമായ ആദിത്യ ബിർള സൺലൈഫ് എ.എം.സി ലിമിറ്റഡും ആദിത്യ ബിർള സൺലൈഫ് മ്യൂച്ചൽ ഫണ്ടും ചേർന്ന് ഉയർന്ന, ഇടത്തരം, ചെറിയ കാപിറ്റൽ ഫണ്ടുകളിലേക്കുള്ള ആദിത്യബിർള സൺലൈഫ് മൾട്ടി ക്യാപ് ഫണ്ട് നിക്ഷേപ പദ്ധതി പ്രഖ്യാപിച്ചു. മികച്ച സ്റ്റോക്കുകൾ തിരഞ്ഞെടുത്ത് തയാറാക്കിയ ഏറ്റവും മികച്ച പോർട്ട്ഫോളിയോയാണ് ആദിത്യ ബിർളയുടേത്.
''വലിയ മൂലധനമുള്ള കമ്പനികളുടെ സ്റ്റോക്കുകൾ ഗുണനിലവാരമുള്ളവയാണെന്നും ഏതൊരു പോർട്ട്ഫോളിയോയിലും ഉണ്ടായിരിക്കേണ്ടവയാണെന്നും തെളിയിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ, ദീർഘകാല വീക്ഷണത്തിൽ ചെറിയ, ഇടത്തരം ക്യാപ് സ്റ്റോക്കുകളിൽ നിക്ഷേപിക്കുന്നതും നല്ലതാണ്. "- ആദിത്യബിർള സൺലൈഫ് എ.എം.സി ലിമിറ്റഡിന്റെ എം.ഡിയും സി.ഇ.ഒയുമായ എ.ബാലസുബ്രഹ്മണ്യൻ പറഞ്ഞു. കുറഞ്ഞത് അഞ്ച് വർഷത്തെ നിക്ഷേപ കാലയളവിലേക്ക് നിക്ഷേപകർക്ക് ഈ ഫണ്ടിനായി അപേക്ഷിക്കാം. ഏറ്റവും ചെറിയ അപേക്ഷാത്തുക 500 രൂപയാണ്.